യൂത്ത് കോണ്‍ഗ്രസ് ടൗണ്‍ മണ്ഡലം കമ്മിറ്റി ബൈപാസ് റോഡില്‍ പ്രതിഷേധ സമരം നടത്തി
ബൈപ്പാസ് റോഡ് തകര്‍ച്ച നഗരസഭ പൊതുമരാമത്ത് വകുപ്പ് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ രാജിവെക്കണം-യൂത്ത് കോണ്‍ഗ്രസ്
ഇരിങ്ങാലക്കുട: ബൈപാസ് റോഡ് തകര്‍ന്നതിന്റെ ഉത്തര വാദിത്വം ഏറ്റെടുത്ത് നഗരസഭ പൊതുമരാമത്ത് വകുപ്പ് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ രാജിവെക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. യൂത്ത് കോണ്‍ഗ്രസ് ഇരിങ്ങാലക്കുട ടൗണ്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബൈപാസ് റോഡില്‍ പ്രതിഷേധ സമരം നടത്തി. നഗരസഭ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കി കരാര്‍ കൊടുത്തു കഴിഞ്ഞിരിക്കുന്ന പദ്ധതി പൊതുമരാമത്ത് വകുപ്പ് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സന്റെ അനാസ്ഥമൂലം നീണ്ടു പോകുന്നതില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് നടത്തിയ സമരം ജില്ലാ ജനറല്‍ സെക്രട്ടറി അസദുദ്ദീന്‍ കളക്കാട്ട് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ശ്രീരാം ജയപാലന് അധ്യക്ഷത വഹിച്ചു. സമരത്തിനു ആര്.യു. മനീഷ്, സ്നേഹ എസ്. മേനോന് എന്നിവര്‍ പ്രസംഗിച്ചു. സനല്‍ കല്ലൂക്കാരന്, ഒ.എസ്. അവിനാശ്, ഗിഫ്സണ്‍ ബിജു, ടി.എസ്. നിമല്‍ എന്നിവര്‍ നേതൃത്വം നല്കി.