പൊതുമരാമത്ത് ചെയര്‍പേഴ്സണ്‍ രാജിവെക്കണം- യൂത്ത് കോണ്‍ഗ്രസ്, റീത്ത് സമര്‍പ്പിച്ച് എഐവൈഎഫ്
യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധ സമരം
ഇരിങ്ങാലക്കുട: ബൈപാസ് റോഡ് തകര്‍ന്നതിന്റെ ഉത്തര വാദിത്വം ഏറ്റെടുത്ത് നഗരസഭ പൊതുമരാമത്ത് വകുപ്പ് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ രാജിവെക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. യൂത്ത് കോണ്‍ഗ്രസ് ഇരിങ്ങാലക്കുട ടൗണ്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബൈപാസ് റോഡില്‍ പ്രതിഷേധ സമരം നടത്തി. നഗരസഭ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കി കരാര്‍ കൊടുത്തു കഴിഞ്ഞിരിക്കുന്ന പദ്ധതി പൊതുമരാമത്ത് വകുപ്പ് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സന്റെ അനാസ്ഥമൂലം നീണ്ടു പോകുന്നതില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് നടത്തിയ സമരം ജില്ലാ ജനറല്‍ സെക്രട്ടറി അസദുദ്ദീന്‍ കളക്കാട്ട് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ശ്രീരാം ജയപാലന് അധ്യക്ഷത വഹിച്ചു. സമരത്തിനു ആര്.യു. മനീഷ്, സ്നേഹ എസ്. മേനോന് എന്നിവര്‍ പ്രസംഗിച്ചു. സനല്‍ കല്ലൂക്കാരന്, ഒ.എസ്. അവിനാശ്, ഗിഫ്സണ്‍ ബിജു, ടി.എസ്. നിമല്‍ എന്നിവര്‍ നേതൃത്വം നല്കി.
റീത്ത് സമര്‍പ്പിച്ച് എഐവൈഎഫ് പ്രതിഷേധം
ഇരിങ്ങാലക്കുട: തകര്‍ന്ന തോടിനു സമാനമായ ഠാണാകാട്ടൂര് ബൈപാസ് റോഡില്‍ എഐവൈഎഫ് പ്രവര്‍ത്തകര്‍ റീത്ത് വച്ച് പ്രതിഷേധിച്ചു. സംസ്ഥാന കമ്മിറ്റി അംഗം കെ.സി. ബിജു ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പി.എസ്. കൃഷ്ണകുമാര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ടി.വി. വിബിന്, ജോയിന്റ് സെക്രട്ടറി കെ.എസ്. പ്രസൂണ്‍ എന്നിവര്‍ പ്രസംഗിച്ചു. വി.ആര്. രമേഷ്, ടി.കെ. സതീഷ്, വിഷ്ണു ശങ്കര്‍, പി.എസ്. ശ്യാംകുമാര്‍, പി.എസ്. മിഥുന്, ഷാഹില്‍, സുനില്‍കുമാര്‍ എന്നിവര്‍ നേതൃത്വം നല്കി.