പടിയൂര്‍ വലിയ മേനോന് കോളില്‍ നടീല്‍ ഉത്സവം മന്ത്രി ഡോ. ആര്. ബിന്ദു ഉദ്ഘാടനം ചെയ്തു
ഇരിങ്ങാലക്കുട: പടിയൂര്‍ ഗ്രാമ പഞ്ചായത്തില്‍ പടിയൂര്‍ പൂമംഗലം വില്ലേജുകളിലായി സ്ഥിതി ചെയ്യുന്ന പടിയൂര്‍ വലിയ മേനോന് കോളില്‍ നടീല്‍ ഉത്സവം ഉന്നത വിദ്യഭ്യാസ സാമൂഹ്യ നീതിവകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു ഉദ്ഘാടനം ചെയ്തു. 28 വര്‍ഷമായി തരിശായി കിടന്നിരുന്ന 30 ഏക്കര്‍ കൃഷിയിടം ഭൂവുടമകളുടെ കൂട്ടായ്മക്ക് ആവശ്യമായ പിന്‍ത്തുണ മന്ത്രി വാഗ്ദാനത്തിലൂടെ നടപ്പിലാക്കി. ജില്ലാപഞ്ചായത്തിന്റെ 20 എച്ച്പി മോട്ടോര്‍, 15 ലക്ഷം രൂപ ചിലവില്‍ പറക്കുഴി എന്നിവ നടപ്പിലാക്കാനുള്ള നടപടി പൂര്‍ത്തീകരിച്ചു. കാര്‍ഷിക മേഖലക്ക് സര്‍ക്കാര്‍ നല്കുന്ന പരിഗണനയാണ് കൃഷി ഉപേക്ഷിച്ച കര്‍ഷകരെ വീണ്ടും കൃഷിയിടത്തിലേക്ക് തിരിച്ചെത്തിച്ചത്. ഇരിങ്ങാലക്കുടയുടെ കാര്‍ഷിക സംസ്കൃതി വീണ്ടെടുക്കാനുള്ള പരിശ്രമങ്ങള്‍ക്ക് താങ്ങായി നില്ക്കുന്ന പച്ചക്കുടയുടെ എല്ലാ സഹായവും മന്ത്രി വാഗ്ദാനം ചെയ്തു. പടിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ ലത സഹദേവന് അധ്യക്ഷത വഹിച്ചു. മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവീസ് മാസ്റ്റര്‍, വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജയഷ്മി വിനയചന്ദ്രന്, ജില്ലാ പഞ്ചായത്ത് കാട്ടൂര്‍ ഡിവിഷന് മെമ്പര്‍ ഷീല അജയഘോഷ്, പൂമംഗലം പഞ്ചാത്ത് പ്രസിഡന്റ് കെ.എസ.് തമ്പി, വൈസ് പ്രസിഡന്റ്് കെ.വി. സുകുമാരന്‍ വാര്‍ഡ് മെമ്പര്‍മാര്‍, കൃഷിഭവന് ഓഫീസര്‍മാര്‍, കൃഷിയെ പരിചയപ്പെടാന്‍ എത്തിയ സെന്റ് സെബാസ്റ്റ്യന്‍ സ്കൂള്‍ വിദ്യാര്‍ഥികള്‍ എന്നിവര്‍ പങ്കെടുത്തു. കോള്‍പടവ് കമ്മറ്റി സെക്രട്ടറി പി. രാധാകൃഷണന് സ്വാഗതവും പ്രസിഡന്റ് പി.കെ. നന്ദികേശന് നന്ദിയും പറഞ്ഞു.