നീഡ്സ് റിപ്പബ്ലിക്ക് ദിനം ആഘോഷിച്ചു

നീഡ്സ് റിപ്പബ്ലിക്ക് ദിനം ആഘോഷം പ്രസിഡന്റ് തോമസ് ഉണ്ണിയാടന് പതാക ഉയര്‍ത്തി ഉദ്ഘാടനം ചെയ്യുന്നു
ഇരിങ്ങാലക്കുട: നീഡ്സിന്റെ ആഭിമുഖ്യത്തില്‍ 75-ാം റിപ്പബ്ലിക്ക് ദിനാഘോഷം സംഘടിപ്പിച്ചു. പ്രസിഡന്റ് തോമസ് ഉണ്ണിയാടന് പതാക ഉയര്‍ത്തി. വൈസ് പ്രസിഡന്റ് പ്രൊഫ ആര്. ജയറാം അധ്യക്ഷത വഹിച്ചു. ഭാരവാഹികളായ കെ.പി. ദേവദാസ്, റോക്കി ആളൂക്കാരന്‍, പി.കെ. ജോണ്സണ്, ഗുലാം മുഹമ്മദ്, ആശാലത, റിനാസ് താണിക്കപറമ്പന് എന്നിവര്‍ പ്രസംഗിച്ചു.