സെന്റ് ആന്‍സ് സ്കൂളില്‍ പൂര്‍വ്വ വിദ്യാര്‍ഥി സംഗമം യോഗം പിടിഎ പ്രസിഡന്റ് സെബിന് ഫ്രാന്‍സിസ് ഉദ്ഘാടനം ചെയ്തു
സെന്റ് ആന്‍സ് സ്കൂളില്‍ പൂര്‍വ്വ വിദ്യാര്‍ഥി സംഗമ യോഗം പിടിഎ പ്രസിഡന്റ് സെബിന് ഫ്രാന്‍സിസ് ഉദ്ഘാടനം ചെയ്യുന്നു
എടത്തിരുത്തി: എടത്തിരുത്തി സെന്റ് ആന്‍സ് സ്കൂളില്‍ പൂര്‍വ്വ വിദ്യാര്‍ഥി സംഗമം നടന്നു. പിടിഎ പ്രസിഡന്റ് സെബിന് ഫ്രാന്‍സിസ് ഉദ്ഘാടനം ചെയ്ത യോഗത്തില്‍ ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ റോസ്ലെറ്റ് സ്വാഗതവും പൂര്‍വ വിദ്യാര്‍ത്ഥി പ്രതിനിധി മില നന്ദിയും പ്രകാശിപ്പിച്ചു. സ്മീര ബിജു (ഒഎസ്എ പ്രസിഡന്റ്) അധ്യക്ഷത വഹിച്ച യോഗത്തില്‍ കെ.എം. ഷമീന(ഒഎസ്എ സെക്രട്ടറി) റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പാഠ്യ മേഖലകളില്‍ മികവ് പുലര്‍ത്തിയ പൂര്‍വ്വ വിദ്യാര്‍ഥികളായ ഡല്‍ഫി ഡേവിസിനെയും കൃഷ്ണേന്ദുവിനെയും പൊന്നാടയണിയിച്ച് ആദരിച്ചു. പൂര്‍വ്വ അധ്യാപക പ്രതിനിധിയായി എത്തിയ സിസ്റ്റര്‍ ഗ്രേസിനെയും ഈ വര്‍ഷം ഔദ്യോഗിക ജീവിതത്തില്‍ നിന്ന് വിരമിക്കുന്ന ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ റോസ്ലെറ്റിനെയും ഗണിതശാസ്ത്ര അധ്യാപിക സിസ്റ്റര്‍ പ്രസൂനയെയും ആദരിച്ചു. പൂര്‍വ്വ വിദ്യാര്‍ഥിയായ ലിസയുടെ ജീവിത സുഗന്ധി കാവ്യസമാഹാരം സ്കൂള്‍ ഏറ്റുവാങ്ങി.

ഇരിങ്ങാലക്കുട സബ് ജില്ലാ ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റ് നടത്തി
ക്രൈസ്റ്റ് കോളജും ജിജിബി ബാറ്ററി ഇന്ത്യയും ഗവേഷണത്തിനായി ധാരണാപത്രത്തില്‍ ഒപ്പുവച്ചു
വെള്ളാനിയില്‍ കുറുക്കന്റെ ആക്രമണത്തില്‍ നാലുപേര്‍ക്ക് പരിക്ക്
ഇരിങ്ങാലക്കുട ടൗണ്‍ അര്‍ബന്‍ സഹകരണ ബാങ്ക്; ഐടിയു ബാങ്ക് ഡെപ്പോസിറ്റേഴ്സ് അസോസിയേഷന് ധര്‍ണ നടത്തി
വിടവാങ്ങിയത് രോഗത്തെ ഇച്ഛാശക്തികൊണ്ട് തോല്‍പ്പിച്ച് മാരകരോഗബാധിതര്‍ക്ക് പ്രതീക്ഷയും സാന്ത്വനവും പകര്‍ന്ന പോരാളി; ഫ്രാന്‍സിസ് അസീസി
ബിജെപി യുഡിഎഫ് ഡീലിനെതിരെ സിപിഎം പ്രകടനം നടത്തി