കടുപ്പശേരി എസ്എച്ച്എല്‍പി ചര്‍ച്ച് സ്കൂള്‍ പ്ലാറ്റിനം ജൂബിലി പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ധനീഷ് ഉദ്ഘാടനം ചെയ്തു
കടുപ്പശേരി എസ്എച്ച്എല്‍പി ചര്‍ച്ച് സ്കൂളിന്റെ 75-ാം വാര്‍ഷികവും അധ്യാപക രക്ഷാകര്‍തൃ ദിനവും പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ധനീഷ് ഉദ്ഘാടനം ചെയ്യുന്നു
ഇരിങ്ങാലക്കുട: കടുപ്പശേരി എസ്എച്ച്എല്‍പി ചര്‍ച്ച് സ്കൂളിന്റെ 75-ാം വാര്‍ഷികവും അധ്യാപക രക്ഷാകര്‍തൃ ദിനവും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ധനീഷ് ഉദ്ഘാടനം ചെയ്തു. സ്കൂള്‍ മാനേജര്‍ ഫാ. റോബിന് പാലാട്ടി അധ്യക്ഷത വഹിച്ചു. വേളൂക്കര പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഷീബ നാരായണന് പൂര്‍വ്വ അധ്യാപകരെ ആദരിക്കുകയും രൂപത കോര്‍പ്പറേറ്റ് മാനേജര്‍ ഫാ. സീജോ ഇരിമ്പന്‍ അനുഗ്രഹ പ്രഭാഷണം നടത്തുകയും ചെയ്തു. വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ടെസി ജോയ് എന്‍ഡോവ് മെന്റ് വിതരണം നടത്തി. അശോകന് നാലുമാക്കല്‍, ഹെന്‍ട്രി താഴേക്കാടന്‍, കെ.എ. റപ്പായി മാസ്റ്റര്‍, പ്രൊഫസര്‍ കെ.ആര്. വര്‍ഗീസ്, പി.എല്‍. ജോസ്, ഇ.പി. ദേവസി മാസ്റ്റര്‍, കെ.ഐ. റീന, പി.ജെ. പ്രിന്‍സി, എലിസബത്ത് ജോളി എന്നിവര്‍ പ്രസംഗിച്ചു.

ഇരിങ്ങാലക്കുട സബ് ജില്ലാ ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റ് നടത്തി
ക്രൈസ്റ്റ് കോളജും ജിജിബി ബാറ്ററി ഇന്ത്യയും ഗവേഷണത്തിനായി ധാരണാപത്രത്തില്‍ ഒപ്പുവച്ചു
വെള്ളാനിയില്‍ കുറുക്കന്റെ ആക്രമണത്തില്‍ നാലുപേര്‍ക്ക് പരിക്ക്
ഇരിങ്ങാലക്കുട ടൗണ്‍ അര്‍ബന്‍ സഹകരണ ബാങ്ക്; ഐടിയു ബാങ്ക് ഡെപ്പോസിറ്റേഴ്സ് അസോസിയേഷന് ധര്‍ണ നടത്തി
വിടവാങ്ങിയത് രോഗത്തെ ഇച്ഛാശക്തികൊണ്ട് തോല്‍പ്പിച്ച് മാരകരോഗബാധിതര്‍ക്ക് പ്രതീക്ഷയും സാന്ത്വനവും പകര്‍ന്ന പോരാളി; ഫ്രാന്‍സിസ് അസീസി
ബിജെപി യുഡിഎഫ് ഡീലിനെതിരെ സിപിഎം പ്രകടനം നടത്തി