പൂമംഗലത്തെ കുട്ടികളുടെ പാര്‍ലിമെന്റ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. തമ്പി ഉദ്ഘാടനം ചെയ്തു
പൂമംഗലത്തെ കുട്ടികളുടെ പാര്‍ലിമെന്റ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. തമ്പി ഉദ്ഘാടനം ചെയ്യുന്നു
പൂമംഗലം: തദ്ദേശ സമേതം പദ്ധതിയുടെ ഭാഗമായി നടന്ന കുട്ടികളുടെ പാര്‍ലിമെന്റ് ശ്രദ്ധേയമായി. 13 വാര്‍ഡുകളില്‍ നിന്നായി തെരഞ്ഞെടുത്ത 100 കുട്ടികളാണ് പ്രതിനിധികളായി പങ്കെടുത്തത്. കല, കായികം, ആരോഗ്യം, വിദ്യാഭ്യാസം, കൃഷി, പരിസ്ഥിതി, ശുചിത്വം, സംരക്ഷണം, ഗതാഗതം തുടങ്ങിയ മേഖലകളായി തിരിഞ്ഞ് കുട്ടികള്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. പൂമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. തമ്പി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കവിതാ സുരേഷ് അധ്യക്ഷത വഹിച്ചു. സ്റ്റാന്‍ഡിംഗ് ചെയര്മാന് കത്രീനാ ജോര്‍ജ് സ്വാഗതവും പ്രധാനാധ്യാപകന് ടി.എസ്. സജീവന് നന്ദിയും പറഞ്ഞു. കോഡിനേറ്റര്‍ പി.ആര്. രശ്മി പദ്ധതി വിശദീകരണം നടത്തി. പഞ്ചായത്ത് മെമ്പര്‍മാരായ ടി.എ. സന്തോഷ്, ലാലി വര്‍ഗീസ്, ജയരാജ്, സന്ധ്യാ വിജയന്, ലതാ വിജയന്, എന്നിവര്‍ സംസാരിച്ചു.

കാട്ടൂരിലെ സ്പിരിറ്റ് വേട്ട; അന്വേഷണം എക്സൈസ് അസി. കമ്മീഷണര്‍ക്ക്
മുരിയാട് പഞ്ചായത്ത് കേരളോത്സവം സമാപിച്ചു
മാധ്യമ ശില്പശാല സംഘടിപ്പിച്ചു
സോപാന സംഗീതോത്സവം സംഘടിപ്പിച്ചു
ജെസിഐ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും കുടുംബസംഗമവും
വോട്ടു ബചാവോ ദേശ് ബചാവോ; ഇന്ത്യ മുന്നണി സമരത്തിന് ഐക്യദാര്‍ഢ്യവുമായി കോണ്‍ഗ്രസ് രാഷ്ട്രീയ വിശദീകരണയോഗം നടത്തി