ക്രൈസ്റ്റ് കോളജ് ക്ലീന്‍ ആന്‍ഡ് ക്രാഫ്റ്റി ശില്പശാല പ്രിന്‍സിപ്പല്‍ ഫാ. ജോളി ആന്‍ഡ്രൂസ് ഉദ്ഘടനം ചെയ്തു
ക്രൈസ്റ്റ് കോളജ് ക്ലീന്‍ ആന്‍ഡ് ക്രാഫ്റ്റി ശില്പശാല പ്രിന്‍സിപ്പല്‍ ഫാ. ജോളി ആന്‍ഡ്രൂസ് ഉദ്ഘടനം ചെയ്യുന്നു
ഇരിങ്ങാലക്കുട: കുറഞ്ഞ ചിലവില്‍ ഗുണമേന്മയോടെ നിത്യ ഉപയോഗ വസ്തുക്കള്‍ വീട്ടില്‍ തന്നെ നിര്‍മ്മിക്കുക എന്ന ലക്ഷ്യത്തോടെ ക്രൈസ്റ്റ് കോളജ് കെമിസ്ട്രി വിഭാഗത്തിന്റെ നേതൃത്വത്തില്‍ ക്ലീന്‍ ആന്‍ഡ് ക്രാഫ്റ്റി എന്ന പേരില്‍ ശില്പശാല സംഘടിപ്പിച്ചു. ക്രൈസ്റ്റ് കോളജ് സ്വാശ്രയ വിഭാഗം മേധാവി കെ.ഐ. ഗ്രീനിയുടെ നേതൃത്വത്തില്‍ നിരവധി വിദ്യാര്‍ഥികളും അധ്യാപകരും അനധ്യാപകരും ശില്പശാലയില് പങ്കാളികളായി. വര്‍ക്ക് ഷോപ്പിനോടനുബന്ധിച്ച് വിദ്യാര്‍ഥികള്‍ സോപ്പ്, ഡിറ്റര്‍ജന്റ്, ഹാന്‍ഡ് വാഷ്, ഡിഷ് വാഷ്, ഹാര്‍പിക്, തുടങ്ങിയവ ഉണ്ടാക്കി. ക്രൈസ്റ്റ് കോളജ് പ്രിന്‍സിപ്പല്‍ ഡോ.ഫാ. ജോളി ആന്‍ഡ്രൂസ് വിപണനമേള ഉദ്ഘടനം ചെയ്തു. പരിപാടികള്‍ക്ക് കെമിസ്ട്രി വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. വി.ബി. ഭാഗ്യേഷ്, ഫെമി ഫ്രാന്‍സിസ്, വിദ്യാര്‍ഥി അഗസ്റ്റിന് എന്നിവര്‍ നേതൃത്വം നല്കി.

യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസ്; കൊലക്കേസ് പ്രതിയായ സ്റ്റേഷന് റൗഡി അറസ്റ്റില്‍
യുവാക്കളെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച് പണവും മൊബൈല്‍ ഫോണും കവര്‍ച്ച ചെയ്ത കേസില്‍ മൂന്ന് പ്രതികള്‍ അറസ്റ്റില്‍
മുരിയാട് പഞ്ചായത്തില്‍ കേരളോത്സവം 2026 ഉദ്ഘാടനം ചെയ്തു
പുല്ലൂര്‍ നാടക രാവിന് അരങ്ങുണര്‍ന്നു
വനിതാ വ്യവസായ കേന്ദ്രം ഉദ്ഘാടനം കഴിഞ്ഞിട്ട് ആറുവര്‍ഷം; പേരിനുപോലുമില്ല സംരംഭം
മാപ്രാണം ഫാത്തിമ മാത ദേവാലയത്തിൽ തിരുനാൾ: ദിവ്യബലിക്ക് ബിഷപ് മാർ അംബ്രോസ് പുത്തൻവീട്ടിൽ മുഖ്യകാർമികത്വം വഹിച്ചു