മുതലാളിത്ത കുത്തകവല്കരണമാണ് ഇന്ത്യന്‍ ഭരണഘടന നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി-അഡ്വ. എ. ജയശങ്കര്‍
ഇരിങ്ങാലക്കുട: മുതലാളിത്ത കുത്തക വല്കരണമാണ് ഇന്ത്യന്‍ ഭരണഘടന നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്നു പ്രശസ്ത രാഷ്ട്രീയ നിരീക്ഷകനും അഭിഭാഷകനുമായ അഡ്വ. എ. ജയശങ്കര്‍. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിലെ ഡിബേറ്റ് ആന്‍ഡ് ലിറ്റററി ക്ലബ്ബിന്റെ 2024 25 അധ്യയന വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണഘടനയുടെ ശക്തിയും സമകാലിക വെല്ലുവിളികളും എന്ന വിഷയത്തെ അധികരിച്ചുള്ള പ്രഭാഷണത്തില്‍ പണ്ഡിറ്റ് നെഹ്റുവിന്റെ ചിന്തകളാണ് ഇന്ത്യന്‍ ഭരണഘടനയുടെ ഹൃദയമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രിന്‍സിപ്പല്‍ ഡോ. ഫാ. ജോളി ആന്‍ഡ്രൂസ് അധ്യക്ഷത വഹിച്ചു. ഡിബേറ്റ് ക്ലബ് കോഓര്‍ഡിനേറ്റര്‍ പി.എ. വര്‍ഗീസ് സ്വാഗതവും ക്ലബ് സെക്രട്ടറി അര്ജുന് ഹരി നന്ദിയും പറഞ്ഞു.