ക്രൈസ്റ്റ് കോളജിന്റെയും സ്പിക്മാകേ തൃശൂര്‍ ചാപ്റ്ററിന്റെയും സംയുക്താഭിമുഖ്യത്തില്‍ ചാക്യാര്‍കൂത്ത് സോദാഹരണ അവതരണം നടത്തി

കലാമണ്ഡലം സജിത്ത് വിജയന് ചാക്യാര്‍കൂത്ത് സോദാഹരണ അവതരണം നടത്തുന്നു
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിന്റെയും സ്പിക്മാകേ തൃശൂര്‍ ചാപ്റ്ററിന്റെയും സംയുക്താഭിമുഖ്യത്തില്‍ കോളജ് ഓഡിറ്റോറിയത്തില്‍ വച്ച് ചാക്യാര്‍കൂത്ത് സോദാഹരണ അവതരണം നടത്തി. കലാമണ്ഡലം സജിത്ത് വിജയന് നടത്തിയ അവതരണത്തില്‍ കലാമണ്ഡലം വിജയ് ആണ് മിഴാവ് വായിച്ചത്. കോളജ് പ്രിന്‍സിപ്പല്‍ ഡോ.ഫാ. ജോളി ആന്‍ഡ്രൂസ്, സ്പിക്മാകേ തൃശൂര്‍ റീജണല്‍ ഭാരവാഹിയായ ഉണ്ണി വാര്യര്‍, ക്രൈസ്റ്റ് കോളജ ്ചാപ്റ്റര് കോര്‍ഡിനേറ്റര്‍ ഡോ. അനുഷ മാത്യു സംഭാഷണം നടത്തി. അഞ്ചലി മാരിയ, കെ. അതിര നന്ദി എന്നിവര്‍ സംസാരിച്ചു.