ക്രൈസ്റ്റ് കോളജ് സ്വാശ്രയ കോമേഴ്സ് വിഭാഗം പുരസ്കാരദാന ചടങ്ങ് നടത്തി
ക്രൈസ്റ്റ് കോളജ് സ്വാശ്രയ കോമേഴ്സ് വിഭാഗം മികച്ച അവസാന വര്‍ഷ ബിരുദ വിദ്യാര്‍ഥികള്‍ക്കുള്ള പുരസ്കാരം ഏറ്റുവാങ്ങിയവര്‍.
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജ് സ്വാശ്രയ കോമേഴ്സ് (ഫിനാന്‍സ്) വിഭാഗം മികച്ച അവസാന വര്‍ഷ ബിരുദ വിദ്യാര്‍ഥികള്‍ക്കുള്ള പുരസ്കാര സമര്‍പ്പണം നടത്തി. ആണ്‍കുട്ടികളില്‍ മികച്ച വിദ്യാര്‍ഥിയായി കെ. വിഷ്ണുദത്തന്, പെണ്‍കുട്ടികളില്‍ മികച്ച വിദ്യാര്‍ഥിനിയായി റിയ ആന്റണി എന്നിവരെ തെരഞ്ഞെടുത്തു. അഭിഷേക് അന്തിക്കാട് പ്രകാശന്, പി.എം. ജുഹൈന എന്നിവര്‍ രണ്ടാം സ്ഥാനവും എന്‍.എ. രാഹുല്‍, റിന്‍ഷ രാധാകൃഷ്ണന് എന്നിവര്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
പുരസ്കാദാന ചടങ്ങില്‍ ക്രൈസ്റ്റ് കോളജ് സ്വാശ്രയ വിഭാഗം കോ-ഒാര്‍ഡിനേറ്ററായ ഡോ. ടി. വിവേകാനന്ദന്, കോമേഴ്സ് വിഭാഗം മേധാവി അസോ. പ്രഫ. കെ.ജെ. ജോസഫ്, അസോ. പ്രഫ. ഡോ. പി.എല്‍. ജോര്‍ജ്, സ്റ്റാഫ് കോ-ഒാര്ഡിനേറ്റേഴ്സായ അസിസ്റ്റന്റ് പ്രഫ. എ.ഒ. ഷൈനി, അസിസ്റ്റന്റ് പ്രഫ. സ്വാതി വി. ചന്ദ്രന് എന്നിവര്‍ പ്രസംഗിച്ചു.

കാട്ടൂരിലെ സ്പിരിറ്റ് വേട്ട; അന്വേഷണം എക്സൈസ് അസി. കമ്മീഷണര്‍ക്ക്
മുരിയാട് പഞ്ചായത്ത് കേരളോത്സവം സമാപിച്ചു
മാധ്യമ ശില്പശാല സംഘടിപ്പിച്ചു
സോപാന സംഗീതോത്സവം സംഘടിപ്പിച്ചു
ജെസിഐ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും കുടുംബസംഗമവും
വോട്ടു ബചാവോ ദേശ് ബചാവോ; ഇന്ത്യ മുന്നണി സമരത്തിന് ഐക്യദാര്‍ഢ്യവുമായി കോണ്‍ഗ്രസ് രാഷ്ട്രീയ വിശദീകരണയോഗം നടത്തി