പുല്ലൂര്‍ സെന്റ് സേവിയേഴ്സ് സിഎംഐ സ്കൂൾ വാര്‍ഷികം
പുല്ലൂര്‍: സെന്റ് സേവിയേഴ്സ് സിഎംഐ സ്കൂളില്‍ പത്താം വാര്‍ഷികം ആഘോഷിച്ചു. സിനിമ ആര്‍ട്ടിസ്റ്റ് രചന നാരായണന്‍കുട്ടി വിശിഷ്ടാതിഥിയായി. ഫാ. ഡേവി കാവുങ്കള്‍ സിഎംഐ അധ്യക്ഷത വഹിച്ചു. മാനേജര്‍ ഫാ. ജോയി വട്ടോലി സിഎംഐ ന്യൂസ് ലെറ്റര്‍ പ്രകാശനം ചെയ്തു.
പ്രിന്‍സിപ്പല്‍ ഫാ. ബിനു കുറ്റിക്കാടന്‍ സിഎംഐ, വാര്‍ഡ് അംഗം സേവി ആളൂക്കാരന്‍, ഫാ. റാഫേല്‍ പെരിഞ്ചേരി സിഎംഐ, പിടിഎ പ്രസിഡന്റ് ടി.ജെ. പയസ്, ട്രസ്റ്റി സുനില്‍ ചെരടായി, കെജി കോ ഓര്‍ഡിനേറ്റര്‍ രമ്യ ഗിരീഷ് എന്നിവര്‍ സംസാരിച്ചു.