വര്‍ഗ്ഗീയ രാഷ്ട്രീയം ജനാധിപത്യത്തിന് വെല്ലുവിളി; ഗാന്ധി ദര്ശന് വേദി
ഇരിങ്ങാലക്കുട: വര്‍ഗ്ഗീയതയെ ചെറുക്കുക, ജനാധിപത്യത്തെ സംരക്ഷിക്കുക എന്ന ആശയത്തിന്റെ പ്രചരണാര്‍ത്ഥം ഗാന്ധി ദര്ശന് വേദി ഇരിങ്ങാലക്കുട നിയോജക മണ്ഡലം കമ്മിറ്റി നടത്തിയ പൊതുയോഗം മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ സുജ സഞ്ജീവ് കുമാര്‍ ഉദ്ഘാടനം ചെയ്തു. സംഘപരിവാറിന്റെ വര്‍ഗ്ഗീയ രാഷ്ട്രീയം ഇന്ത്യന്‍ ജനാധിപത്യത്തിന് വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നതെന്നും, ഭരണഘടനയെ സംരക്ഷിക്കാന്‍ ദേശസ്നേഹികള്‍ ജാഗ്രത കാണിക്കണമെന്നും ഉദ്ഘാടക അഭിപ്രായപ്പെട്ടു. നിയോജക മണ്ഡലം പ്രസിഡന്റ് യു. ചന്ദ്രശേഖരന് അധ്യക്ഷത വഹിച്ചു. ജില്ലാ ചെയര്മാന് പ്രൊഫ. വി.എ. വര്‍ഗ്ഗീസ്, ജില്ലാ വൈസ് പ്രസിഡന്റ പി.കെ. ജിനന്, ജില്ല ട്രഷറര്‍ പ്രൊഫ. യു.എസ്. മോഹനന്, സി.എസ്. അബ്ദുള്‍ഹഖ്, സെക്രട്ടറി എ.സി. സുരേഷ്, അരുണ്‍ ഗാന്ധിഗ്രാം, ടി.എസ്. പവിത്രന്, എം. മൂര്‍ഷിദ് എന്നിവര്‍ പ്രസംഗിച്ചു.