കാര്‍ഷിക വികസന ബാങ്ക് മാനേജര്‍ പി.കെ. ഉണ്ണികൃഷ്ണന് യാത്രയയപ്പു നല്കി

വിരമിക്കുന്ന കാര്‍ഷികവികസന ബാങ്ക് മാനേജര്‍ പി.കെ. ഉണ്ണികൃഷ്ണനെ പ്രസിഡന്റ് തിലകന് പൊയ്യാറ പൊന്നാടചാര്‍ത്തി ഉപഹാരം നല്കുന്നു.
ഇരിങ്ങാലക്കുട: സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്കില്‍ നിന്നു വിരമിക്കുന്ന മാനേജര്‍ പി.കെ. ഉണ്ണികൃഷ്ണന് ബാങ്ക് ഹാളില്‍ നടന്ന യാത്രയയപ്പ് സമ്മേളനത്തില്‍ പ്രസിഡന്റ് തിലകന് പൊയ്യാറ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് രജനി സുധാകരന്, ഡയറക്ടര്‍മാരായ കെ.കെ. ശോഭനന്, ഐ.കെ. ശിവജ്ജാനം, കെ. ഗോപാലകൃഷ്ണന്, എ.സി. സുരേഷ്, കെ.എല്‍. ജെയ്സണ്‍, സെക്രട്ടറി കെ.എസ്. ശ്രീജിത്ത്, കെ.ആര്. ജയശ്രീ എന്നിവര്‍ പ്രസംഗിച്ചു. വിരമിക്കുന്ന ഉണ്ണികൃഷ്ണന് പ്രസിഡന്റ് പൊന്നാടചാര്‍ത്തി ഉപഹാരം നല്കി.