കാന്‍സര്‍ ബോധവല്‍ക്കരണ ക്ലാസ്സും ചികിത്സ ഇന്‍ഷുറന്‍സ് സര്‍ട്ടിഫിക്കറ്റ് വിതരണവും നടത്തി
നീഡ്സിന്റെ ആഭിമുഖ്യത്തില്‍ നടന്ന സൗജന്യ കാന്‍സര്‍ ചികിത്സ ഇന്‍ഷുറന്‍സ് സര്‍ട്ടിഫിക്കറ്റ് വിതരണം പടിയൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലത സഹദേവന് നിര്‍വഹിക്കുന്നു
ഇരിങ്ങാലക്കുട: നീഡ്സിന്റെ ആഭിമുഖ്യത്തില്‍ പടിയൂര്‍ മുനവ്വിറുല് ഇസ്ലാം മദ്രസ്സ ഹാളില്‍ വെച്ച് കാന്‍സര്‍ ബോധവല്‍ക്കരണ ക്ലാസ്സും 50,000 രൂപയുടെ സൗജന്യ കാന്‍സര്‍ ചികിത്സ ഇന്‍ഷുറന്‍സ് സര്‍ട്ടിഫിക്കറ്റ് വിതരണവും നടത്തി. തിരുവനന്തപുരം ആര്‍സിസി യിലെ അസോസിയേറ്റ് പ്രൊഫസര്‍ ഡോ. കെ.ആര്. രാജീവ് കാന്‍സര്‍ ബോധവല്‍ക്കരണ ക്ലാസ് നയിച്ചു. സൗജന്യ കാന്‍സര്‍ ചികിത്സ ഇന്‍ഷുറന്‍സ് സര്‍ട്ടിഫിക്കറ്റ് വിതരണം പടിയൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലത സഹദേവന് നിര്‍വഹിച്ചു. നീഡ്സ് വൈസ് പ്രസിഡന്റ് പ്രൊ. ആര്. ജയറാമിന്റെ അധ്യക്ഷത വഹിച്ചു. അഡ്മിനിസ്ട്രേറ്റിവ് സെക്രട്ടറി എന്‍.എ. ഗുലാം മുഹമ്മദ്, പ്രോഗ്രാം കമ്മിറ്റി ചെയര്മാന് പി.ടി. ജോര്‍ജ്ജ്, പഞ്ചായത്തംഗം സുനന്ദ ഉണ്ണികൃഷ്ണന്, കെ.പി. ദേവദാസ്, ഡോ. എസ്. ശ്രി കുമാര്‍, എ.ആര്. ആശാലത, സി.എം. ഉണ്ണികൃഷ്ണന്, സ്റ്റാന്‍ലി, ഒ.എ. കുഞ്ഞു മുഹമ്മദ്, കെ.കെ. ഷൗക്കത്തലി എന്നിവര്‍ പ്രസംഗിച്ചു.

ഇരിങ്ങാലക്കുട സബ് ജില്ലാ ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റ് നടത്തി
ക്രൈസ്റ്റ് കോളജും ജിജിബി ബാറ്ററി ഇന്ത്യയും ഗവേഷണത്തിനായി ധാരണാപത്രത്തില്‍ ഒപ്പുവച്ചു
വെള്ളാനിയില്‍ കുറുക്കന്റെ ആക്രമണത്തില്‍ നാലുപേര്‍ക്ക് പരിക്ക്
ഇരിങ്ങാലക്കുട ടൗണ്‍ അര്‍ബന്‍ സഹകരണ ബാങ്ക്; ഐടിയു ബാങ്ക് ഡെപ്പോസിറ്റേഴ്സ് അസോസിയേഷന് ധര്‍ണ നടത്തി
വിടവാങ്ങിയത് രോഗത്തെ ഇച്ഛാശക്തികൊണ്ട് തോല്‍പ്പിച്ച് മാരകരോഗബാധിതര്‍ക്ക് പ്രതീക്ഷയും സാന്ത്വനവും പകര്‍ന്ന പോരാളി; ഫ്രാന്‍സിസ് അസീസി
ബിജെപി യുഡിഎഫ് ഡീലിനെതിരെ സിപിഎം പ്രകടനം നടത്തി