ഇരിങ്ങാലക്കുട ലയണ്‍ ലേഡി സര്‍ക്കിളിന്റെ നേതൃത്വത്തില്‍ സ്നേഹ തണല്‍ താക്കോല്‍ ദാനം

ലയണ്‍ ലേഡി സര്‍ക്കിളിന്റെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുട ലയണ്‍സ് ക്ലബ്ബിന്റെ സഹകരണത്തോടെ നടത്തുന്ന സ്നേഹ തണല്‍ പദ്ധതിയുടെ ഭാഗമായി നിര്‍മ്മിച്ച വീടിന്റെ താക്കോല്‍ ദാനം ലയണ്‍സ് ഡിസ്ട്രിക്റ്റ് ഗവര്‍ണര്‍ ടോണി എനോക്കാരന്‍ നിര്‍വഹിക്കുന്നു
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട ലയണ്‍ ലേഡി സര്‍ക്കിളിന്റെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുട ലയണ്‍സ് ക്ലബ്ബിന്റെ സഹകരണത്തോടെ നടത്തുന്ന സ്നേഹ തണല്‍ പദ്ധതിയുടെ ഭാഗമായി നിര്‍മ്മിച്ച വീടിന്റെ സമര്‍പ്പണം മാപ്രാണം കുറുപ്പം റോഡിലുള്ള കൊരുമ്പില് സജീവന് താക്കോല്‍ കൈമാറി. ലയണ്‍സ് ഡിസ്ട്രിക്റ്റ് ഗവര്‍ണര്‍ ടോണി എനോക്കാരന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഇരിങ്ങാലക്കുട ലയണ്‍ ലേഡി സര്‍ക്കിള്‍ പ്രസിഡന്റ് റെന്‍സി ജോണ്‍ നിധിന് തോമസ് അധ്യക്ഷത വഹിച്ചു. നഗരസഭ വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഫെനി എബിന്, വാര്‍ഡ് കൗണ്‍സിലര്‍ ബൈജൂ കുറ്റിക്കാടന്‍ എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. ചടങ്ങില്‍ അഡ്വ. ജോണ്‍ നിധിന് തോമസ്, റിങ്കു മനോജ്, ബിജോയ് പോള്‍, മനോജ് ഐബന് എന്നിവര്‍ സംസാരിച്ചു.