ഇരിങ്ങാലക്കുട റെയില്വേസ്റ്റേഷന് സുരേഷ് ഗോപി സന്ദര്‍ശിച്ചു
ഇരിങ്ങാലക്കുട: റെയില്‍വേ സ്റ്റേഷന്റെ വികസനകാര്യങ്ങള്‍ മനസിലാക്കാന്‍ മുന്‍ എംപി സുരേഷ്ഗോപി റെയില്വേസ്റ്റേഷന് സന്ദര്‍ശനം നടത്തി. സ്റ്റേഷന് മാസ്റ്ററുമായും പൊതുജനങ്ങളുമായും ചര്‍ച്ച നടത്തി. പാസഞ്ചേഴ്സ് അസോസിയേഷന് ഭാരവാഹികളും മറ്റുനിരവധി പേരും നിവേദനങ്ങള്‍ നല്കി.
വികസനകാര്യങ്ങള്‍, ട്രെയിന്‍ സ്റ്റോപ്പ് വിഷയം എന്നിവ റെയില്‍വെ മന്ത്രാലയത്തിന്റെ ശ്രദ്ധയില്‍പ്പെടുത്താമെന്ന് അദ്ദേഹം പറഞ്ഞു. ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. കെ.കെ. അനീഷ്കുമാര്‍, സംസ്ഥാന സെക്രട്ടറി എ. നാഗേഷ്, ജില്ല ജന. സെക്രട്ടറി അഡ്വ. കെ.ആര്. ഹരി, ജില്ല സെക്രട്ടറി എന്‍.ആര്. റോഷന്, ഇരിങ്ങാലക്കുട, ആളൂര്‍ മണ്ഡലം പ്രസിഡന്റുമാരായ കൃപേഷ് ചെമ്മണ്ട, പി.എസ്. സുഭീഷ്, ജന. സെക്രട്ടറിമാരായ ഷൈജു കുറ്റിക്കാട്ട്, സണ്ണി കവലക്കാട്ട്, എ.ആര്. രാജേഷ്, വിപിന്‍ പാറമേക്കാട്ടില്‍, ബിനോയ് അശോകന്, സരീഷ് കാര്യങാടന് എന്നിവര്‍ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.



വെള്ളാനിയില്‍ കുറുക്കന്റെ ആക്രമണത്തില്‍ നാലുപേര്‍ക്ക് പരിക്ക്
ഇരിങ്ങാലക്കുട ടൗണ്‍ അര്‍ബന്‍ സഹകരണ ബാങ്ക്; ഐടിയു ബാങ്ക് ഡെപ്പോസിറ്റേഴ്സ് അസോസിയേഷന് ധര്‍ണ നടത്തി
വിടവാങ്ങിയത് രോഗത്തെ ഇച്ഛാശക്തികൊണ്ട് തോല്‍പ്പിച്ച് മാരകരോഗബാധിതര്‍ക്ക് പ്രതീക്ഷയും സാന്ത്വനവും പകര്‍ന്ന പോരാളി; ഫ്രാന്‍സിസ് അസീസി
ഇതൊക്കെ നേരത്തെ ആകാമായിരുന്നു അധികൃതരേ…
സൂക്ഷിച്ച് പോകുക, ഒരു നിമിഷത്തെ അശ്രദ്ധ മതി, അപകടത്തിലേക്ക് വീഴാന്‍
ആറ് മാസം മുമ്പ് പുനരുദ്ധരിച്ച റോഡ് വീണ്ടും വെട്ടിപ്പൊളിച്ചു