ഹൈടെക് പച്ചക്കറി കൃഷി പദ്ധതിയുമായി മുരിയാട് ഗ്രാമപഞ്ചായത്ത്
മുരിയാട് പഞ്ചായത്തില്‍ ഹൈടെക് പച്ചക്കറി കൃഷി പദ്ധതി വൈസ് പ്രസിഡന്റ് രതി ഗോപി ഉദ്ഘാടനം ചെയ്യുന്നു
മുരിയാട്: മുരിയാട് പഞ്ചായത്തില്‍ ഹൈടെക് പച്ചക്കറി കൃഷി ആരംഭിച്ചു. ആദ്യഘട്ടത്തില്‍ 30ല്‍ പരം ഗുണഭോക്താക്കളാണ് ഹൈടെക് പച്ചക്കറി കൃഷിയില്‍ പങ്കാളികളാകുന്നത്. തെരഞ്ഞെടുത്ത ഈ കര്‍ഷകര്‍ക്ക് ആവശ്യമായ വിത്ത്, തൈകള്‍ 75% സബ്സിഡിയില്‍ വളങ്ങള്‍, ജൈവ കീടനാശിനികള്‍, വിപണനത്തിനുള്ള സൗകര്യങ്ങള്‍, ഓണ്‍ലൈന്‍ ടെക്നിക്കല്‍ സപോര്‍ട്ട്, ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ് സപോര്‍ട്ട് തുടങ്ങിയവ പദ്ധതിയുടെ ഭാഗമായി കൃഷികാര്‍ക്ക് ലഭ്യമാക്കുന്നുണ്ട്. പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ വൈസ് പ്രസിഡന്റ് രതി ഗോപി പദ്ധതി ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് കെ.യു. വിജയന് അധ്യക്ഷനായിരുന്നു. കൃഷി ഓഫീസര്‍ അഞ്ജു ബി. രാജ് പദ്ധതി വിശദീകരിച്ചു. മുന്‍ അസിസ്റ്റന്റ് ജില്ലാ കൃഷി ഓഫീസര്‍ രമേഷ് കാര്‍ഷിക സെമിനാറിന് നേതൃത്വം നല്കി.

ഇരിങ്ങാലക്കുട സബ് ജില്ലാ ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റ് നടത്തി
ക്രൈസ്റ്റ് കോളജും ജിജിബി ബാറ്ററി ഇന്ത്യയും ഗവേഷണത്തിനായി ധാരണാപത്രത്തില്‍ ഒപ്പുവച്ചു
വെള്ളാനിയില്‍ കുറുക്കന്റെ ആക്രമണത്തില്‍ നാലുപേര്‍ക്ക് പരിക്ക്
ഇരിങ്ങാലക്കുട ടൗണ്‍ അര്‍ബന്‍ സഹകരണ ബാങ്ക്; ഐടിയു ബാങ്ക് ഡെപ്പോസിറ്റേഴ്സ് അസോസിയേഷന് ധര്‍ണ നടത്തി
വിടവാങ്ങിയത് രോഗത്തെ ഇച്ഛാശക്തികൊണ്ട് തോല്‍പ്പിച്ച് മാരകരോഗബാധിതര്‍ക്ക് പ്രതീക്ഷയും സാന്ത്വനവും പകര്‍ന്ന പോരാളി; ഫ്രാന്‍സിസ് അസീസി
ബിജെപി യുഡിഎഫ് ഡീലിനെതിരെ സിപിഎം പ്രകടനം നടത്തി