സഹകരണ സംഘം ഭരണസമിതി അംഗങ്ങള്‍ക്ക് ശില്‍പ്പശാല സംഘടിപ്പിച്ചു

മുകുന്ദപുരം സര്‍ക്കിള്‍ സഹകരണ യൂണിയന്റെ നേതൃത്വത്തിലെ ശില്‍പ്പശാല ഡോ. എം.വി. ബാബു ഉദ്ഘാടനം ചെയ്യുന്നു
ഇരിങ്ങാലക്കുട: മുകുന്ദപുരം സര്‍ക്കിള്‍ സഹകരണ യൂണിയന് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ ഓര്ഡിനേറ്റീവ് മാനേജ്മെന്റ് കണ്ണൂരിന്റെ സഹകരണത്തോടെ സഹകരണ സംഘം ഭരണസമിതി അംഗങ്ങള്‍ക്കുള്ള ദിദ്വിന ശില്‍പ്പശാല തുടങ്ങി. മുകുന്ദപുരം, ചാലക്കുടി താലൂക്കുകളിലെ സംഘങ്ങളില്‍ പുതുതായി തെരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് സംഘങ്ങളുടെ പ്രവര്‍ത്തനം, ഭരണ സമിതിയുടെ ഉത്തരവാദിത്വങ്ങളും ചുമതലകളും എന്നിവയിലാണ് പരിശീലനം നല്‍കുന്നത്. ഇന്‍സ്റ്റിറ്റ്യൂട്ട് പ്രിന്‍സിപ്പല്‍ ഡോ. എം.വി. ബാബു ഉദ്ഘാടനം ചെയ്തു. മുകുന്ദപുരം എആര്‍ (ജനറല്‍) ബ്ലിസന്‍ സി. ഡേവിസ് അധ്യക്ഷനായി. പി.വി. സൗമ്യ, കെ.എന്‍. വിജാംബിക, ഇ.ആര്. റഷീദ് എന്നിവര്‍ സംസാരിച്ചു.