കൂടല്‍മാണിക്യം കൊട്ടിലായ്ക്കല്‍ പറമ്പില്‍ തീപ്പിടിത്തം
കൂടല്‍മാണിക്യം ക്ഷേത്രം കൊട്ടിലായ്ക്കല്‍ പറമ്പില്‍ പുല്ലിന് തീപിടിച്ചത് അഗ്നി രക്ഷാസേന അണയ്ക്കുന്നു
ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം ക്ഷേത്രത്തിലെ കൊട്ടിലായ്ക്കല്‍ പറമ്പില്‍ പുല്ലിന് തീ പിടിച്ചു. കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് തീപിടിത്തമുണ്ടായത്. കൊട്ടിലായ്ക്കല്‍ പറമ്പ് വൃത്തിയാക്കുന്നതിന്റെ ഭാഗമായി കുറച്ചുഭാഗത്തെ ഉണങ്ങിയ പുല്ല് വെട്ടി മാറ്റിയിരുന്നു. ഇവിടെനിന്നാണ് തീ പടര്‍ന്നതെന്ന് കരുതുന്നു. പത്തേക്കറോളമുള്ള പറമ്പില്‍ ഏകദേശം മൂന്ന് ഏക്കറോളം സ്ഥലത്തേക്ക് തീപടര്‍ന്നു. സീനിയര്‍ ഫയര്‍ ഓഫീസര്‍ അജിത്ത് കുമാറിന്റെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുട അഗ്നി രക്ഷാസേന എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ഉദ്യോഗസ്ഥരായ പ്രദീപ്, ഉല്ലാസ്, ആന്റു, രാധാകൃഷ്ണന്, മൃത്യുഞ്ജയന് എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.


നാമഹേതുക തിരുനാൾ ആശംസകൾ
ജനറല്‍ ആശുപത്രിക്ക് ദേശീയ അംഗീകാരം; സൂപ്രണ്ടിനേയും ജീവനക്കാരെയും അഭിനന്ദിച്ച് അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ
ഏഷ്യന്‍ സാംബോ ജുജിത്സു ചാമ്പ്യന്‍ഷിപ്പുകളില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് അല്‍ബാബ് സെന്‍ട്രല്‍ സ്കൂള്‍ വിദ്യാര്‍ഥി വി.എസ്. മുഹമ്മദ് ഷിഫാന്
സബ് രജസ്ട്രാര്‍ ഓഫീസിലേക്ക് വീല്‍ ചെയര്‍ സംഭാവന നല്കി
പിഎം ശ്രീ ദേശീയ വിദ്യാഭ്യാസനയം പ്രാവര്‍ത്തികമാക്കാനുള്ള പ്രവേശന കവാടമാണെന്ന് സിപിഐ
വെള്ളാനി കോള്‍പ്പാടത്ത് മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു