ഉപജില്ലാതല ചരിത്രാന്വേഷണ യാത്ര കുട്ടികളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി

ഉപജില്ലാതല ചരിത്രാന്വേഷണ യാത്ര നഗരസഭ ചെയര്‍പേഴ്സണ്‍ സുജ സഞ്ജീവ് കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു
ഇരിങ്ങാലക്കുട: ഉപജില്ലാ തല ചരിത്രാന്വേഷണ യാത്ര യുപി, ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ഡറി കുട്ടികളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. പഞ്ചായത്ത്, നഗരസഭാ തലത്തില്‍ ഒന്നു രണ്ടും സ്ഥാനം ലഭിച്ച സ്കൂള്‍ ടീമുകളാണ് ഉപജില്ലാ തലത്തില്‍ മത്സരിക്കുന്നത്. നഗരസഭാ വൈസ് ചെയര്മാന് ടി.വി. ചാര്‍ളിയുടെ അധ്യക്ഷതയില്‍ നഗരസഭാ അധ്യക്ഷ സുജ സഞ്ജീവ് കുമാര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ഇരിങ്ങാലക്കുട എഇഒ ഡോ. എം.സി. നിഷ, ബ്ലോക്ക് പ്രോജക്ട് ഓഫീസര്‍ കെ.ആര്. സത്യപാലന്, ഗേള്‍സ് സ്കൂള്‍ പ്രധാനാധ്യാപിക പി.ആര്. ഉഷ ഉപജില്ലാ കോ ഓര്‍ഡിനേറ്റര്‍ ഒ.എസ്. ശ്രീജിത്ത്, പി.ആര്. ലേഖ എന്നിവര്‍ സംസാരിച്ചു. തൃശൂര്‍ ജില്ലാ പഞ്ചായത്തിന്റെ സമേതം പദ്ധതിയുടെ ഭാഗമായിട്ടാണ് ചരിത്രാന്വേഷണ യാത്ര സംഘടിപ്പിച്ചത്.