കാട്ടൂര്‍ പഞ്ചായത്തിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ട് രൂക്ഷം, ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു
കാട്ടൂര്‍ പഞ്ചായത്തില്‍ കരാഞ്ചിറ സെന്റ് സേവിയേഴ്സ് സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പ് മന്ത്രി ഡോ. ആര്. ബിന്ദു സന്ദര്‍ശിക്കുന്നു.
കാട്ടൂര്‍: പഞ്ചായത്തിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ട് രൂക്ഷം. നിരവധി വീടുകളില്‍ വെള്ളം കയറി. പഞ്ചായത്തിലെ താഴ്ന്ന പ്രദേശങ്ങളായ ചെമ്പന്‍ചാല്‍, മധുരംപിള്ളി, മുനയം, ഇട്ടിക്കുന്ന്, മാവുംവളവ്, നന്തിലം പാടം തുടങ്ങിയ സ്ഥലങ്ങളിലെ വീടുകളിലാണ് വെള്ളക്കെട്ട് രൂക്ഷമായിരിക്കുന്നത്. കരുവന്നൂര്‍ പുഴയിലെയും കനോലി കനാലിലെയും ജലനിരപ്പ് ഉയര്‍ന്നതാണ് വെള്ളക്കെട്ടിന് കാരണമായത്. പ്രദേശത്തെ മഴയ്ക്ക് ശമനമുണ്ടെങ്കിലും പുഴയില്‍ നിന്നുള്ള വെള്ളം ഇപ്പോഴും കരയിലേക്ക് കയറുന്നുണ്ട്. വീടുകളില്‍ നിന്നും പലരും ബന്ധുവീടുകളിലേക്ക് മാറിയിട്ടുണ്ട്. കാട്ടൂര്‍ പഞ്ചായത്ത് കരാഞ്ചിറ സെന്റ് സേവിയേഴ്സ് സ്കൂളില്‍ ക്യാമ്പ് ആരംഭിച്ചു. 12 വീടുകളില്‍ നിന്നായി 40 പേരാണ് ക്യാമ്പില്‍ കഴിയുന്നത്. ഇന്നലെ രാത്രിയിലും വെള്ളം ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്.

കലകളിലൂടെ ക്രൈസ്തവ സന്ദേശങ്ങള്‍ മറ്റുള്ളവരിലേക്ക് പകരുവാന്‍ ബൈബിള്‍ കലോത്സവങ്ങള്‍ സഹായകരമാകണം, ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍
ബഹിരാകാശത്ത് ഇന്ത്യന്‍ യുഗം; ശാസ്ത്ര പാടവ പോഷണ പരിപാടി സംഘടിപ്പിച്ചു
സെന്റ് തോമസ് കത്തീഡ്രലില്‍ കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍ ഭക്തിസാന്ദ്രമായി
41-ാമത് ഡോണ്‍ ബോസ്കോ അഖില കേരള ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റ്
മുന്‍ എംപി കെ. മോഹന്‍ദാസിന്റെ സാമൂഹ്യ പ്രതിബദ്ധത സ്മരിക്കപ്പെടണം- അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ
ഫുട്ബോള്‍ മത്സരത്തില്‍ ഓവറോള്‍ ചാംപ്യന്മാരായി അവിട്ടത്തൂര്‍ എല്‍ബിഎസ്എം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍