വെളളാങ്ങല്ലൂര് ബ്ലോക്ക് പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പ്; സീറ്റ് എല്‍ഡിഎഫ് നിലനിര്‍ത്തി
സുമിത ദിലീപ്.
ഇരിങ്ങാലക്കുട: വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് പഞ്ചായത്തിലെ കൊമ്പത്തുകടവ് ഡിവിഷനില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിലെ സിപിഐ സ്ഥാനാര്‍ഥി സുമിത ദിലീപ് വിജയിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗമായിരുന്ന ബീന പ്രഭാകരന്റെ മരണത്തെ തുടര്‍ന്നായിരുന്നു തെരഞ്ഞെടുപ്പ്. ആകെ 7489 വോട്ടര്‍മാരാണ് എഴാം നമ്പര്‍ ഡിവിഷനില്‍ ഉള്ളത്. എല്‍ഡിഎഫിലെ സിപിഐ സ്ഥാനാര്‍ഥി സുമിത ദിലീപ് 1950 ഉം യുഡിഎഫിലെ കോണ്‍ഗ്രസ് സ്ഥാനാത്ഥി നസീയ മര്സുഖിന് 1691 ഉം ബിജെപി സ്ഥാനാര്‍ഥി ചിന്നു സജീവിന് 791 വോട്ടും ലഭിച്ചു. 13 അംഗ ഭരണസമിതിയില്‍ എല്‍ഡിഎഫിന് പത്ത് അംഗങ്ങളും പ്രതിപക്ഷമായ യുഡിഎഫിന് മൂന്ന് അംഗങ്ങളുമാണ് ഉള്ളത്.

ഇരിങ്ങാലക്കുട സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ രജതജൂബിലി സമാപനം ഇന്ന്
പഠിച്ച സ്കൂളിന് കവാടം സമര്‍പ്പിച്ച് നടന് ടൊവിനോ തോമസ്
അമേരിക്കന്‍ സാമ്രാജ്യത്വത്തിനെതിരെ പ്രതിഷേധ പ്രകടനവുമായി സിപിഐ പ്രവര്‍ത്തകര്‍
എന്‍.എല്‍. ജോണ്സണ് സര്‍വകക്ഷി അനുശോചന യോഗം നടത്തി
സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും സന്ദേശം നല്കി ജീവന്റെ സ്പര്‍ശവുമായി ഇരിങ്ങാലക്കുട പിണ്ടിപ്പെരുന്നാള്
കൂടിയാട്ട മഹോത്സവത്തില്‍ അക്രൂരമനം നങ്ങ്യാര്‍കൂത്ത് അരങ്ങേറി