ഹനാന്റെ കുഞ്ഞുസമ്പാദ്യം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക്
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് വിദ്യാനികേതനിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥിയും കാളത്തോട് സ്വദേശികളായ മമ്മസ്ര ഇല്ലത്ത് അന്‍സാറിന്റെയും ജസ്നയുടേയും മകനായ മുഹമ്മദ് ഹനാന് അന്‍സര്‍ കുടുക്കയില്‍ കൂട്ടിവെച്ച പണം മുഴുവനായും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്കി. സര്‍ക്കാരിനു വേണ്ടി ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു തുക ഏറ്റുവാങ്ങി.