അവിട്ടത്തൂര്‍ മഹാദേവ ക്ഷേത്രത്തില്‍ ആനയൂട്ട് നടത്തി

അവിട്ടത്തൂര്‍ മഹാദേവ ക്ഷേത്രത്തില്‍ നടന്ന ആനയൂട്ട്.
അവിട്ടത്തൂര്‍: അവിട്ടത്തൂര്‍ മഹാദേവ ക്ഷേത്രത്തിലെ അഷ്ടദ്രവ്യ ഗണപതി ഹോമം, ഗജപൂജ ആനയൂട്ട് എന്നിവയ്ക്ക് ക്ഷേത്രം തന്ത്രി പെരുമ്പടപ്പ് തെക്കേടത്ത് ദാമോദരന്‍ നമ്പൂതിരി നേതൃത്വം നല്കി. അരുണിമ പാര്‍ത്ഥസാരഥി, പോളക്കുളം വിഷ്ണുനാരായണന്‍, കല്ലുങ്കാവില് ശിവസുന്ദര്‍, കിഴക്കിനിയേടത്ത് ശ്രീപാര്‍വ്വതി, പുല്ലൂറ്റ് ഉണ്ണികൃഷ്ണന് എന്നീ ആനകള്‍ ഗജപൂജയിലും, ആനയൂട്ടിലും പങ്കെടുത്തു.