നടവരമ്പ് സെന്റ് മേരീസ് അസംപ്ഷന്‍ പള്ളിയില്‍ തിരുനാളിന് കൊടിയേറി
നടവരമ്പ്: സെന്റ് മേരീസ് അസംപ്ഷന്‍ പള്ളിയില്‍ തിരുനാളിന് കൊടിയേറി. പരിശുദ്ധ മാതാവിന്റെ സ്വര്‍ഗാരോപണ തിരുനാളും ഊട്ടുനേര്‍ച്ചയും 15ന് നടക്കും. തിരുനാളിന്റെ കൊടിയേറ്റുകര്‍മം കൊടകര സഹൃദയ കോളജ് ഓഫ് അഡ്വാന്‍സ് സ്റ്റഡീസ് എക്സി. ഡയറക്ടര്‍ റവ.ഡോ. ഡേവീസ് ചെങ്ങിനിയാടന്‍ തിരുനാളിന്റെ കൊടിയേറ്റുകര്‍മം നിര്‍വഹിച്ചു. 13 വരെയുള്ള ഇടദിനങ്ങളില് വൈകീട്ട് 5.30ന് ലദീഞ്ഞ്, നൊവേന, ദിവ്യബലി എന്നിവ ഉണ്ടായിരിക്കും.
14ന് വൈകീട്ട് 5.30ന് ലദീഞ്ഞ്, നൊവേന, ദിവ്യബലി, കൂടുതുറക്കല് ശുശ്രൂഷ, പള്ളിചുറ്റി പ്രദക്ഷിണം എന്നിവയ്ക്ക് ഫാ. ജോണി മേനാച്ചേരി കാര്‍മികത്വം വഹിക്കും. തിരുനാള്‍ദിനമായ 15ന് രാവിലെ 6.30ന് ദിവ്യബലി, സ്വാതന്ത്ര്യദിന പതാക ഉയര്‍ത്തല്‍, നേര്‍ച്ചയൂട്ട് ആശീര്‍വാദം, വിതരണം എന്നിവ നടക്കും. 9.30ന് തിരുനാള്‍ ദിവ്യബലിക്ക് ഫാ. ജോണ്‍ പാല്യേക്കര സിഎംഐ മുഖ്യകാര്‍മികത്വം വഹിക്കും.
അഴീക്കോട് മാര്‍ത്തോമ തീര്‍ഥകേന്ദ്രം സുപ്പീരിയര്‍ ഫാ. സണ്ണി പുന്നേലിപറമ്പില്‍ സിഎംഐ സന്ദേശം നല്‍കും. തുടര്‍ന്ന് തിരുനാള്‍ പ്രദക്ഷിണം, നേര്‍ച്ചയൂട്ട് വിതരണം എന്നിവ ഉണ്ടായിരിക്കും. 16ന് രാവിലെ 6.30ന് മരിച്ചവര്‍ക്കുവേണ്ടിയുള്ള അനുസ്മരണബലി നടക്കും. വികാരി ഫാ. വര്‍ഗീസ് ചാലിശേരി, കൈക്കാരന്മാരായ ആലപ്പാടന്‍ ദേവസി വിന്‍സെന്റ്, മാളിയേക്കല്‍ കുരിയപ്പന്‍ ജോണ്സണ്, ജനറല്‍ കണ്‍വീനര്‍ ആച്ചാണ്ടി ജോണ്‍ സണ്ണി എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ കമ്മിറ്റിയാണ് രൂപീകരിച്ചിരിക്കുന്നത്.