വടക്കുംകര ഗവ. യുപി സ്കൂളില്‍ പിടിഎ പൊതുയോഗം പൂമംഗലം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. തമ്പി ഉദ്ഘാടനം ചെയ്തു
വടക്കുംകര ഗവ. യുപി സ്കൂളിന്റെ വാര്‍ഷിക പൊതുയോഗം പൂമംഗലം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. തമ്പി ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു.
കല്പറമ്പ്: വടക്കുംകര ഗവ. യുപി സ്കൂളിന്റെ വാര്‍ഷിക പൊതുയോഗവും പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കലും എല്‍എസ്എസ് വിജയികളെ ആദരിക്കലും നടന്നു. പിടിഎ പ്രസിഡന്റ് എം.എ. രാധാകൃഷ്ണന്റെ അധ്യക്ഷതയില്‍ നടന്ന പൊതുയോഗം പൂമംഗലം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. തമ്പി ഉദ്ഘാടനം ചെയ്തു.
ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് ചെയര്മാന് കത്രീനാ ജോര്‍ജ്ജ്, വാര്‍ഡ് മെമ്പര്‍ ജൂലി ജോയ് എന്നിവര്‍ സംസാരിച്ചു. എല്‍എസ്എസ് വിജയികളായ എബിനാ ബിജോയ്, അദ്രിജാ അജയന്, എ.എസ്. അനഘ, അനാമിക എന്നീ വിദ്യാര്‍ഥികളെ ചടങ്ങില്‍ ആദരിച്ചു. സ്റ്റാഫ് സെക്രട്ടറി എ.എസ്. അസീജ സ്വാഗതവും ജസ്റ്റീനാ ജോസ് നന്ദിയും പറഞ്ഞു. മേരി ഡിസില്‍വ വാര്‍ഷിക റിപ്പോര്‍ട്ടവതരണം നടത്തി.
പ്രധാനാധ്യാപകന് ടി.എസ്. സജീവന് അക്കാദമിക് മാസ്റ്റര്‍ പ്ലാന്‍ ഭാവി പ്രവര്‍ത്തന രേഖ അവതരിപ്പിച്ചു. പുതിയ അധ്യായന വര്‍ഷത്തെക്കുള്ള ഭാരവാഹികളായി. പിടിഎ പ്രസിഡന്റ് എം.എ. രാധാകൃഷ്ണന്, വൈസ് പ്രസിഡന്റ് ധന്യ ഉണ്ണികൃഷ്ണന്, എസ്എംസി ചെയര്മാന് പി.കെ. ഷാജു, വൈസ് ചെയര്മാന് ഫസീല സതീഷ്, മാതൃസംഗമം പ്രസിഡന്റ് വി. യമുന, വൈസ് പ്രസിഡന്റ് ശ്യാമ ജുബീഷ് എന്നിവരെ യോഗം തെരഞ്ഞെടുത്തു

ഇരിങ്ങാലക്കുട ലിറ്റില്‍ ഫഌവര്‍ സ്കൂളില്‍ വിജയോത്സവം നടന്നു
എസ്എന്‍ പബ്ലിക് ലൈബ്രറിയില്‍ വായനാപക്ഷാചരണം നടത്തി എന്‍എസ്എസ് വളണ്ടിയേഴ്സ്
ക്രൈസ്റ്റ് കോളജില്‍ എന്‍ഡോവ്മെന്റ് പ്രഭാഷണം സംഘടിപ്പിച്ചു
വെള്ളാനി ക്രൈസ്റ്റ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ പ്രതിഭാസംഗമവും സ്നേഹാദര പുരസ്കാര വിതരണവും നടത്തി
തവനിഷിന്റെ ഇഗ്നൈറ്റ്; അത്ഭുത ബാലന് മാസ്റ്റര്‍ യസീന്‍ മുഖ്യാതിഥിയായി
മൂര്‍ക്കനാട് സെന്റ് ആന്റണീസ് ഹൈസ്കൂളില്‍ മെറിറ്റ് ഡേയും പിടിഎ പൊതുയോഗവും നടത്തി