കേന്ദ്ര ബജറ്റിനെതിരെ ജോയിന്റ് കൗണ്‍സില്‍ ഇരിങ്ങാലക്കുട മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധപ്രകടനം സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട: കേരള ജനതയോടാകെ വെല്ലുവിളി ഉയര്‍ത്തുന്ന അവഗണനകളുടെ കേന്ദ്ര ബജറ്റിനെതിരെ കേരള മെന്നൊരു നാടുണ്ടിവിടെ എന്ന മുഖ വാചകത്തോടെ സമര കാഹളം എന്ന പ്രതിഷേധ പരിപാടി ജോയിന്റ് കൗണ്‍സില്‍ ഇരിങ്ങാലക്കുട മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിവിധ ഓഫീസുകള്‍ക്ക് മുന്നില്‍ സംഘടിപ്പിച്ചു. സിവില്സ്റ്റേഷന് പരിസരത്ത് നടന്ന പ്രതിഷേധപ്രകടനം ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന കൗണ്‍സില്‍ അംഗം എം.കെ. ഉണ്ണി ഉദ്ഘാടനം ചെയ്തു.
മേഖല പ്രസിഡന്റ് ഇ.ജി. റാണി അധ്യക്ഷത വഹിച്ച യോഗത്തില്‍ മേഖല സെക്രട്ടറി പി.ബി. മനോജ്കുമാര്‍ സ്വാഗതം പറഞ്ഞു. സംസ്ഥാന കൗണ്‍സില്‍ അംഗം ജി. പ്രസീത, ജില്ലാ കൗണ്‍സില്‍ അംഗം എന്‍.ഐ. ഷാജു എന്നിവര്‍ അഭിവാദ്യം ചെയ്തു. ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ.ജെ. ക്ലീറ്റസ്, പി.കെ. ഉണ്ണികൃഷ്ണന്, മേഖല കമ്മിറ്റി അംഗങ്ങളായ ഇ.എ. ആശ, ടി. കേശവദാസ്, ശ്രീജ ശ്രീനിവാസന്, പി.എസ്. സംഗീത, അലക്സ് തുടങ്ങിയര്‍ പ്രകടനത്തിന് നേതൃത്വം നല്കി. മേഖല ട്രഷറര്‍ പി.എ. നൗഫല്‍ നന്ദി പറഞ്ഞു.