ഡോ. കെ.ജെ. വര്‍ഗീസിനു അന്താരാഷ്ട്ര ഗവേഷണ പുരസ്കാരം
ഡോ. കെ.ജെ. വര്‍ഗീസ്
ഇരിങ്ങാലക്കുട: മനില ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫിലിപ്പൈന്‍സിലെ ഗവേഷേകരുടെയും വിദ്യാഭ്യാസ പ്രവര്‍ത്തകരുടെയും സംഘടനയായ ലീഡ് ഫിലിപ്പെന്‍സ് ഏര്‍പ്പെടുത്തിയ മികച്ച ഗവേഷകനുള്ള ഗോള്‍ഡന്‍ സ്ക്രിബ്ളര് അവാര്‍ഡ് ഇന്ത്യയില്‍ നിന്നും ഡോ. കെ.ജെ. വര്‍ഗീസിനു ലഭിച്ചു. വിവിധ രാജ്യങ്ങളിലുള്ള ഗവേഷകരുമായി സഹകരിച്ചു പ്രസിദ്ധീകരിച്ചിരിക്കുന്ന ഗവേഷണ പ്രബന്ധങ്ങള്‍ റിസേര്‍ച്ച് സ്കോര്‍ എന്നിവ വിലയിരുത്തിയാണു അവാര്‍ഡ് നല്‍കുന്നത്. പല അന്താരാഷ്ട ജേണലുകളിലും എഡിറ്റോറിയല്‍ ബോര്‍ഡംഗവും റിവ്യൂവറും ആയ ഡോ. വര്‍ഗീസ് ഇന്ത്യയിലെ പല യൂണിവേഴ്സിറ്റികളിലും ഡോക്ടറല്‍ കമ്മിറ്റി അംഗവുമാണ്. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിലെ ഇംഗ്ലീഷ് അസോസിയേറ്റ് പ്രഫസറും ഇന്റര്‍നാഷണല്‍ റിലേഷന്‍സ് ഡീനുമായ ഇദ്ദേഹത്തിനു കിസോണ്‍ സിറ്റിയില്‍ വച്ചു നടന്ന ഹൈബ്രിഡ് കോണ്‍ഫറന്‍സില്‍ വെച്ച് അവാര്‍ഡ് സമ്മാനിച്ചു.

ആള്‍ക്കൂട്ട അരാജകത്വത്തിനെതിരെ ഇരിങ്ങാലക്കുടയില്‍ ബിജെപി തെരുവ് ജനസഭ സംഘടിപ്പിച്ചു
കുച്ചിപ്പുടിയില്‍ പാരമ്പര്യത്തിലൂന്നിയ പുതുമകള്‍ അനിവാര്യം: നവ്യം 2026 സമാപനത്തില്‍ പദ്മവാണി മോസലികണ്ടി
പി.കെ. ചാത്തന് മാസ്റ്റര്‍ സ്മൃതിസഭയോട് അനുബന്ധിച്ച് ബിജെപിയുടെ നേതൃത്വത്തില്‍ ഉന്നതികളില്‍ ഗൃഹസന്ദര്‍ശനം നടത്തി
കാട്ടൂരിലെ സ്പിരിറ്റ് വേട്ട; അന്വേഷണം എക്സൈസ് അസി. കമ്മീഷണര്‍ക്ക്
മുരിയാട് പഞ്ചായത്ത് കേരളോത്സവം സമാപിച്ചു
ദേശീയ മാധ്യമദിന0; ക്രൈസ്റ്റ് കോളജ് മാധ്യമ ശില്പശാല സംഘടിപ്പിച്ചു