പട്ടണഹൃദയത്തില്‍ വയോധിക ദമ്പതികള്‍ക്കും വഴി യാത്രക്കാര്‍ക്കും ഭീഷണിയായി നിലകൊള്ളുന്ന ജീര്‍ണ്ണിച്ച കെട്ടിടം പൊളിച്ച് മാറ്റുന്ന പണികള്‍ തുടങ്ങി
ഇരിങ്ങാലക്കുട:
പട്ടണഹൃദയത്തില്‍ വയോധിക ദമ്പതികള്‍ക്കും വഴിയാത്രക്കാര്‍ക്കും ഭീഷണിയായി നിലകൊള്ളുന്ന ജീര്‍ണ്ണിച്ച കെട്ടിടം പൊളിച്ച് മാറ്റാനുള്ള പ്രവ്യത്തികള്‍ ആരംഭിച്ചു. ഇരിങ്ങാലക്കുട സൗത്ത് ബസാര്‍ റോഡില്‍ തെക്കേക്കര വീട്ടില്‍ ആന്റണിയുടെ വീടിനോട് ചേര്‍ന്നുള്ള താമസമില്ലാത്ത ഓടിട്ട കെട്ടിമാണ് ഉടമസ്ഥന് കൊടയ്ക്കാടന്‍ ബാബുവിന്റെ നേതൃത്വത്തില്‍ പൊളിച്ച് നീക്കുന്നത്.
അപകടാവസ്ഥയിലുള്ള കെട്ടിടത്തിന്റെ ഓടുകള്‍ ഇറക്കി മാറ്റുന്ന പ്രവൃത്തിയാണ് ആരംഭിച്ചത്. പ്രവൃത്തികള്‍ വിലയിരുത്താന്‍ നഗരസഭ എന്‍ജിനീയറിംഗ് വിഭാഗം ഉദ്യോഗസ്ഥര്‍ സ്ഥലത്ത് എത്തിയിരുന്നു. വയോധിക ദമ്പതികളുടെ വര്‍ഷങ്ങള്‍ നീണ്ട ഭീതികള്‍ക്കും പരാതികള്‍ക്കുമാണ് ഇതോടെ പരിഹാരമാകുന്നത്. ഇത് സംബന്ധിച്ച് റവന്യൂ വകുപ്പിനും നഗരസഭയ്ക്കും 2022 ല്‍ തന്നെ പരാതികള്‍ നല്‍കിയിരുന്നുവെങ്കിലും നടപടികളിലേക്ക് എത്തിയിരുന്നില്ല.
കെട്ടിടം പൊളിച്ച് നീക്കേണ്ടതാണെന്ന് സ്ഥലം സന്ദര്‍ശിച്ച മന്ത്രിയും ആര്‍ഡിഒയും വ്യക്തമാക്കിയിരുന്നു. ഇതിനിടയില്‍ നഗരസഭയില്‍ എന്‍ജിനീയറിംഗ് വിഭാഗം പരാതിക്കാരെയും കെട്ടിട ഉടമസ്ഥനെയും വിളിച്ച് നടത്തിയ ഹീയറിംഗില്‍ കെട്ടിടം പൊളിച്ച് നീക്കാന്‍ ഉടമസ്ഥന് സന്നദ്ധത പ്രകടിപ്പിക്കുകയായിരുന്നു.