വെളയനാട് ദേവാലയത്തില്‍ പുത്തരി തിരുനാളിന് കൊടിയേറി
വെളയനാട്: വെളയനാട് സ്വര്ഗാരോപിത മാതാവിന്റെ ദേവാലയത്തില്‍ പരിശുദ്ധ വെളയനാട്ടമ്മയുടെ പുത്തരി തിരുനാള്‍ നാളെ ആഘോഷിക്കും. പുത്തന്‍ചിറ ഫൊറോന വികാരി ഫാ. ബിനോയ് പൊഴോലിപറമ്പില്‍ തിരുനാളിന്റെ കൊടിയേറ്റുകര്‍മം നിര്‍വഹിച്ചു.
തിരുനാള്‍ ദിനമായ നാളെ രാവിലെ ഏഴിന് നടക്കുന്ന ദിവ്യബലിക്ക് പുത്തന്‍ചിറ ചൈതന്യ റിഹാബിലിറ്റേഷന്‍ സെന്റര്‍ ഡയറക്ടര്‍ ഫാ. പോളി കണ്ണൂക്കാടന്‍ മുഖ്യകാര്‍മികത്വം വഹിക്കും. 8.45ന് പരിശുദ്ധ വെളയനാട്ടമ്മയുടെ ഊട്ടുനേര്‍ച്ച വെഞ്ചിരിപ്പ്. തുടര്‍ന്ന് ഊട്ടുനേര്‍ച്ച ആരംഭിക്കും.
10ന് നടക്കുന്ന ആഘോഷമായ ദിവ്യബലിക്ക് ഫാ. ആന്റോ പാണാടന്‍ മുഖ്യകാര്‍മികത്വം വഹിക്കും. സഹൃദയ പാലിയേറ്റീവ് കെയര്‍ ഡയറക്ടര്‍ ഫാ. ഷാജു ചിറയത്ത് സന്ദേശം നല്‍കും. വൈകീട്ട് ആറിന് പുരാതനദേവാലയത്തില് ദിവ്യബലി. 16ന് പരേതരുടെ ഓര്‍മദിനത്തില്‍ രാവിലെ 6.30ന് പരേതര്‍ക്കുവേണ്ടി പുരാതന ദേവാലയത്തില്‍ ദിവ്യബലി, പൊതുഒപ്പീസ് എന്നിവ ഉണ്ടായിരിക്കും.
തിരുനാളിന്റെ വിജയത്തിനായി വികാരി ഫാ. ജിനു വെണ്ണാട്ടുപറമ്പില്‍, കൈക്കാരന്മാരായ ജോസ് കാഞ്ഞിരപറമ്പില്‍, ഡേവീസ് ചിറയത്ത്, ജോര്‍ജ് തൊമ്മാന, ആന്റോ പൂങ്കാരന്, കേന്ദ്രസമിതി പ്രസിഡന്റ് മേജോ ജോര്‍ജ് കാനംകുടം എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ കമ്മിറ്റിയാണ് രൂപീകരിച്ചിരിക്കുന്നത്.