മുരിയാട് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ രാജീവ് ഗാന്ധിയുടെ ജന്മദിനം സദ്ഭാവന ദിനമായി ആചരിച്ചു
മുരിയാട് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന രാജീവ് ഗാന്ധിയുടെ ജന്മദിനത്തില് പുഷ്പാര്‍ചന നടത്തുന്നു.
മുരിയാട്: മുരിയാട് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ രാജീവ് ഗാന്ധിയുടെ ജന്മദിനം സദ്ഭാവന ദിനമായി ആചരിച്ചു. അനുസ്മരണവും പുഷ്പാര്‍ച്ചനയും നടന്നു. മുരിയാട് പഞ്ചായത്ത് ഓഫീസിന് സമീപം നടന്ന ചടങ്ങില്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് സാജു പാറേക്കാടന്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി എം.എന്‍. രമേഷ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗങ്ങളായ ശ്രീജിത്ത് പട്ടത്ത്, നിത അര്ജുനന്, മഹിളാ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് തുഷം സൈമണ്‍, യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ വിപിന്‍ വെള്ളയത്ത്, എബിന് ജോണ്‍, അനീഷ് കൊളത്താപ്പിള്ളി എന്നിവര്‍ അനുസ്മരണ പ്രഭാഷണം നടത്തി. മണ്ഡലം ഭാരവാഹികളായ റിജോണ്‍ ജോണ്സണ്, അനില്‍ പള്ളിപ്പുറം, പോള്‍ പറമ്പി, ജിന്റോ ഇല്ലിക്കല്‍, പ്രേമന് കൂട്ടാല, ശാലിനി ഉണ്ണികൃഷ്ണന്, ഗ്രേസി പോള്‍, ബാലചന്ദ്രന് വടക്കൂട്ട്, സി.എസ്. ഷിജു തുടങ്ങിയവര്‍ നേതൃത്വം നല്കി.

ആള്‍ക്കൂട്ട അരാജകത്വത്തിനെതിരെ ഇരിങ്ങാലക്കുടയില്‍ ബിജെപി തെരുവ് ജനസഭ സംഘടിപ്പിച്ചു
കുച്ചിപ്പുടിയില്‍ പാരമ്പര്യത്തിലൂന്നിയ പുതുമകള്‍ അനിവാര്യം: നവ്യം 2026 സമാപനത്തില്‍ പദ്മവാണി മോസലികണ്ടി
പി.കെ. ചാത്തന് മാസ്റ്റര്‍ സ്മൃതിസഭയോട് അനുബന്ധിച്ച് ബിജെപിയുടെ നേതൃത്വത്തില്‍ ഉന്നതികളില്‍ ഗൃഹസന്ദര്‍ശനം നടത്തി
കാട്ടൂരിലെ സ്പിരിറ്റ് വേട്ട; അന്വേഷണം എക്സൈസ് അസി. കമ്മീഷണര്‍ക്ക്
മുരിയാട് പഞ്ചായത്ത് കേരളോത്സവം സമാപിച്ചു
ദേശീയ മാധ്യമദിന0; ക്രൈസ്റ്റ് കോളജ് മാധ്യമ ശില്പശാല സംഘടിപ്പിച്ചു