170-ാം മത് ശ്രീനാരായണ ഗുരുജയന്തി ഇരിങ്ങാലക്കുടയില്‍ സമുചിതമായി ആഘോഷിച്ചു
ഇരിങ്ങാലക്കുട: വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഇരിങ്ങാലക്കുട മേഖലയില്‍ ശ്രീനാരായണഗുരു ജയന്തി ലളിതമായ ചടങ്ങുകളോടെ ആഘോഷിച്ചു. യൂണിയന് പ്രസിഡന്റ് സന്തോഷ് ചെറാക്കുളം പതാക ഉയര്‍ത്തി. യൂണിയന് സെക്രട്ടറി കെ.കെ. ചന്ദ്രന്, വൈസ് പ്രസിഡന്റ് എം.കെ. സുബ്രഹ്മണ്യന്, യോഗം ഡയറക്ടര്‍മാരായ കെ.കെ. ബിനു, സജീവ്കുമാര്‍ കല്ലട, വനിതാസംഘം പ്രസിഡന്റ് സജിത അനില്‍കുമാര്‍, സെക്രട്ടറി രമ പ്രദീപ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
എസ്എന്‍ബിഎസ് സമാജം ശ്രീവിശ്വനാഥപുരം ക്ഷേത്രത്തിലെ ഗുരുദേവ മന്ദിരത്തില്‍ വിശേഷാല്പൂജയ്ക്കു ശേഷം സമാജം പ്രസിഡന്റ് കിഷോര്‍കുമാര്‍ നടുവളപ്പില്‍ പതാക ഉയര്‍ത്തി. കൂടല്‍മാണിക്യം ക്ഷേത്രത്തിന്റെ മുന്നില്‍നിന്ന് ആരംഭിച്ച ഘോഷയാത്രയ്ക്ക് സമാജം പ്രസിഡന്റ് കിഷോര്‍കുമാര്‍, സെക്രട്ടറി വിശ്വംഭരന് മുക്കുളം, വൈസ് പ്രസിഡന്റ് ഷിജിന് തവരങ്ങാട്ടില്‍, ദിനേശ് എളന്തോളി, വേണു തോട്ടുങ്കല്‍, എസ്എന്‍ഡിപി യൂണിയന് പ്രസിഡന്റ് സന്തോഷ് ചെറാക്കുളം, യൂണിയന് സെക്രട്ടറി കെ.കെ. ചന്ദ്രന് എന്നിവര്‍ നേതൃത്വംനല്കി.
തുടര്‍ന്നു പൊതുസമ്മേളനം നഗരസഭ ചെയര്‍പേഴ്സണ്‍ സുജ സഞ്ജീവ്കുമാര്‍ ഉദ്ഘാടനംചെയ്തു. സമാജം പ്രസിഡന്റ് കിഷോര്‍കുമാര്‍ അധ്യക്ഷതവഹിച്ചു. എസ്എന്‍ഡിപി യൂണിയന് പ്രസിഡന്റ് സന്തോഷ്കുമാര്‍ അനുഗ്രഹപ്രഭാഷണം നടത്തി. ഐടിയു ബാങ്ക് ചെയര്മാന് എം.പി. ജാക്സണ് സമ്മാനദാനം നിര്‍വഹിച്ചു. യൂണിയന് സെക്രട്ടറി കെ.കെ. ചന്ദ്രന് ജയന്തിസന്ദേശം നല്കി. നഗരസഭ കൗണ്‍സിലര്‍ മേരിക്കുട്ടി ജോയ്, എസ്എന്‍വൈഎസ് പ്രസിഡന്റ് പ്രസൂണ്‍ പ്രവി, ചെറാക്കുളം യൂണിയന് വനിതാസംഘം പ്രസിഡന്റ് സജിത അനില്‍കുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.