കൊമ്പൊടിഞ്ഞാമാക്കല്‍ ജുമാമസ്ജിദ് പരിസരത്ത് സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റ് സ്വിച്ച് ഓണ്‍ ചെയ്തു
ഇരിങ്ങാലക്കുട: ആളൂര്‍ ഗ്രാമപ്പഞ്ചായത്തിലെ കൊമ്പൊടിഞ്ഞമാക്കല്‍ ജുമാ മസ്ജിദിന് സമീപത്ത് സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മം മന്ത്രി ഡോ. ആര്. ബിന്ദു നിര്‍വ്വഹിച്ചു. ഡോ. ആര്. ബിന്ദുവിന്റെ എംഎല്‍എ പ്രത്യേക വികസന നിധിയില്‍ നിന്നും 6 ലക്ഷം രൂപയാണ് ഹൈമാസ്റ്റ് ലൈറ്റിനായി അനുവദിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് കെ.ആര്. ജോജോ അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍ ഷൈനി തിലകന്, വൈസ് പ്രസിഡന്റ് രതി സുരേഷ്, ജോസ് മാഞ്ഞൂരാന്, ദിപിന് പാപ്പച്ചന്, അഡ്വ. എം.എസ്. വിനയന്, ജുമൈല സഗീര്‍, ഓമന ജോര്‍ജ്, ജിഷ ബാബു, പ്രഭ കൃഷ്ണനുണ്ണി, രേഖ സന്തോഷ്, മിനി പോളി, യൂ.കെ. പ്രഭാകരന്, എം.ബി. ലത്തീഫ്, ബിന്നി തൊട്ടാപ്പിള്ളി, ജുമാ മസ്ജിദ് ഉസ്താത് ബാബു എന്നിവര്‍ സംസാരിച്ചു.