ആര്‍ട്ടിസ്റ്റ് ഇന്‍ മി സര്‍ട്ടിഫിക്കറ്റ് കോഴ്സിന്റെ ഭാഗമായ കലാസൃഷ്ടികളുടെ പ്രദര്‍ശന ഉദ്ഘാടനവും സര്‍ട്ടിഫിക്കറ്റ് വിതരണവും നടത്തി
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജ് ഇരിങ്ങാലക്കുട മലയാളം ഹിന്ദി വിഭാഗങ്ങളും ഐക്യുഎസിയും ഫെവികോള്‍ കമ്പനിയും സംയുക്തമായി നടത്തിയ ആര്‍ട്ടിസ്റ്റ് ഇന്‍ മി സര്‍ട്ടിഫിക്കറ്റ് കോഴ്സിന്റെ ഭാഗമായ കലാസൃഷ്ടികളുടെ പ്രദര്‍ശന ഉദ്ഘാടനവും സര്‍ട്ടിഫിക്കറ്റ് വിതരണവും മൗറീഷ്യസ് അമിറ്റി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എജ്യൂക്കേഷന്‍ ഡയറക്ടറും വൈസ് ചാന്‍സിലറുമായ ഡോ. വിവേക് ഗുപ്ത രാം നരേയ്ന് നിര്‍വ്വഹിച്ചു. കോളജ് മാനേജര്‍ ഫാ. ജോയ് പീ ണിക്കപ്പറമ്പില് സിഎംഐ, പ്രിന്‍സിപ്പല്‍ റവ.ഡോ. ജോളി ആന്‍ഡ്രൂസ് സിഎംഐ, ഡയറക്ടര്‍ റവ.ഡോ. വില്‍സണ്‍ തറയില്‍ സിഎംഐ, ഐക്യുഎസി കോര്‍ഡിനേറ്റര്‍ ഡോ. ഷിന്റേ കെ.ജി, കമ്പനി ഏരിയ മാനേജര്‍ ഗോപാല്‍ കൃഷ്ണന് വി.പി, വൈസ് പ്രിന്‍സിപ്പല്‍ ഡോ. സേവ്യര്‍ ജോസഫ്, എച്ച്ആര്‍ മാനേജര്‍ പ്രഫ. ഷീബാ വര്‍ഗീസ്, ഡീന്‍ ഡോ. കെ.ജെ. വര്‍ഗീസ്, റവ.ഡോ. സുധീര്‍ സെബാസ്റ്റ്യന്‍, മലയാള വിഭാഗം അധ്യക്ഷന്‍ ടെജി കെ. തോമസ് സിഎംഐ, കോഡിനേറ്റര്‍ ഡോ. ശിവകുമാര്‍, ഫെവിക്കോള്‍ കമ്പനിയുടെ ആര്‍ട്ട് ഡയറക്ടര്‍ സന്ധ്യ എന്നിവര്‍ പങ്കെടുത്തു.