വൈഐപി ശാസ്ത്രപഥം 6.0 ക്യാമ്പ് ത്രിദിന ശില്പശാല സമാപിച്ചു
ഇരിങ്ങാലക്കുട: സമഗ്ര ശിക്ഷ കേരള ഇരിങ്ങാലക്കുട ബിആര്‍സിയുടെ നേതൃത്വത്തില്‍ കുട്ടികള്‍ക്കായി വൈഐപി ശാസ്ത്രപഥം ത്രിദിന ക്യാമ്പ് സമാപന സമ്മേളനം സെന്റ് ജോസഫ്സ് കോളജ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡോ. ബ്ലെസി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രോഗ്രാം ഓഫീസര്‍ വി.ജി. ജോളി അധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുട ബ്ലോക്ക് പ്രോജക്ട് കോഡിനേറ്റര്‍ കെ.ആര്. സത്യപാലന്, ബിആര്‍സി ട്രെയിനര്‍ ഡോ. സോണിയ വിശ്വം, നീതു സുഭാഷ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.
കുട്ടി ഗവേഷകരെ വളര്‍ത്തിയെടുക്കുക, വിദ്യാഭ്യാസ രംഗത്ത് വിദ്യാര്‍ഥികളില്‍ ശാസ്ത്ര അഭിരുചിയെ പ്രോത്സാഹിപ്പിക്കുക, നിത്യജീവിതത്തിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുന്ന അവരിലെ ഇന്നവേറ്റീവ് ചിന്ത വളര്‍ത്തിയെടുക്കുകയും ചെയ്യുന്ന നൂതന ആശയ പദ്ധതിയാണ് യങ്ങ് ഇന്നോവേറ്റീവ് പ്രോഗ്രാം. അധ്യാപകരായ നീതു സുഭാഷ്, വി.ബി. ജിജി, അഞ്ജലി എന്നിവര്‍ ക്ലാസുകള്‍ നയിച്ചു.

ഉപജില്ല കലോത്സവത്തില്‍ എല്‍പി വിഭാഗത്തില്‍ ഓവറോള്‍ രണ്ടാം സ്ഥാനം നേടി അവിട്ടത്തൂര്‍ ഹോളി ഫാമിലി എല്‍പി സ്കൂൾ
സെന്റ് ആന്റണീസ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ സ്മാര്‍ട്ട് ക്ലാസുകളുടെ ഉദ്ഘാടനം നടത്തി
മുകുന്ദപുരം പബ്ലിക് സ്കൂളില്‍ എഎസ്ഐഎസ്സി സോണ്‍ ഇ റീജിയന് കള്‍ച്ചറല്‍ ഫെസ്റ്റ് ഇതിഹയ്ക്ക് ഉജ്ജ്വല തുടക്കം
ആരോഗ്യത്തിന്റെയും കായികക്ഷമതയുടെയും സന്ദേശവുമായി കാര്‍ഡിയോ ഫ്യൂഷന്‍
ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജിലെ കൊമേഴ്സ് വിഭാഗം ദേശീയ ശില്പശാല സംഘടിപ്പിച്ചു
ക്രൈസ്റ്റ് കോം ക്വിസ് 2026 മൂന്നാം പതിപ്പ് ക്രൈസ്റ്റ് കോളജില്‍ സംഘടിപ്പിച്ചു