മൂര്‍ക്കനാട് അയോദ്ധ്യനഗര്‍ പ്രദേശത്തെ കൃഷിയിടത്തിലെ ചെണ്ടുമല്ലി പൂവിന്റെ വിളവെടുപ്പ് നടത്തി
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട നഗരസഭ വാര്‍ഡ് ഒന്നില്‍ മൂര്‍ക്കനാട് സ്വദേശി കെ.കെ. ധനേഷ് മൂര്‍ക്കനാട് അയോദ്ധ്യനഗര്‍ പ്രദേശത്തെ കൃഷിയിടത്തിലെ ചെണ്ടുമല്ലി പൂവിന്റെ വിളവെടുപ്പ് നഗരസഭ ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് സി.സി. ഷിബിന്‍ ഉദ്ഘാടനം ചെയ്തു. 2000 തൈകളില്‍ നിന്നുള്ള പൂക്കളാണ് ഇത്തവണ വിളവെടുപ്പിന് ഒരുങ്ങിയിരിക്കുന്നത്. വാര്‍ഡ് കൗണ്‍സിലര്‍ നസീമ കുഞ്ഞുമോന്, മൂര്‍ക്കനാട് ഗ്രാമീണ വായനശാല സെക്രട്ടറി റെനില്‍ പൊയ്യാറ എന്നിവര്‍ വിളവെടുപ്പ് ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.

പൂമംഗലം പഞ്ചായത്തില്‍ ജനകീയാസൂത്രണ കാര്‍ഷിക പദ്ധതികള്‍ക്ക് തുടക്കമായി
ആര്‍പ്പുവിളികളോടെ ചേറില്‍ ചവിട്ടി, വിത്തെറിഞ്ഞ്…
മുരിയാട് പഞ്ചായത്ത് ഭരണസമിതി നെല്‍കൃഷിയിലേക്ക്
കാട്ടൂര്‍ പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതി; പച്ചക്കറിതോട്ടം കിറ്റ് വിതരണം സംഘടിപ്പിച്ചു
മരുന്നിനൊപ്പം വിഷമില്ലാത്ത ഭക്ഷണവും
കാര്‍ഷിക സംസ്കാരം വിദ്യാര്‍ഥികളിലൂടെ; കനിപ്പന്തല്‍ പദ്ധതി ഉദ്ഘാടനം ചെയ്തു