എം.പി. ജാക്സന് ഇരിങ്ങാലക്കുട സഹകരണാശുപത്രി പ്രസിഡന്റ്

ഇരിങ്ങാലക്കുട: സഹകരണാശുപത്രി ഡയറക്ടര്‍ ബോര്‍ഡ് തെരഞ്ഞെടുപ്പില്‍ എം.പി. ജാക്സന്റെ നേതൃത്വത്തിലുള്ള പാനല്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. എം.പി. ജാക്സന്, ഇ. ബാലഗംഗാധരന്‍, കെ. വേണുഗോപാല്‍, ഡോ. പോള്‍ ശങ്കുരിക്കല്‍, ഡോ. ടി.എസ്. ശ്രീനിവാസന്, ഡോ. ജോ ജേക്കബ്, കെ.എം. അബ്ദുള്‍ റഹിമാന്‍, അഡ്വ. ജോസ് മൂഞ്ഞേലി, എ.കെ. നാരായണന് കുട്ടി, ടി.വി. ചാര്‍ളി, കെ.എസ്. സാന്തേജ്, എ.സി. സുരേഷ്, സോണിയാഗിരി, മിനി സണ്ണി, അഖില നന്ദകുമാര്‍ എന്നിവരാണ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്. ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ പ്രസിഡന്റായി എം.പി. ജാക്സനേയും വൈസ് പ്രസിഡന്റായി ഇ. ബാലഗംഗാധരനേയും സെക്രട്ടറിയായി കെ. വേണുഗോപാലിനേയും തെരഞ്ഞെടുത്തു.

