സൗജന്യ കാന്‍സര്‍ രോഗനിര്‍ണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട: പി.എല്‍. തോമന് മെമ്മോറിയല്‍ ചാരിറ്റബിള്‍ ട്രസ്റ്റ്, ലയണ്‍സ് ക്ലബ് കൊമ്പൊടിഞ്ഞാമാക്കല്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ തിരുവനന്തപുരം റീജിയണല്‍ കാന്‍സര്‍ സെന്ററിന്റെ (ആര്‍സിസി) യുടെ നേതൃത്വത്തില്‍ സൗജന്യ കാന്‍സര്‍ രോഗനിര്‍ണ്ണയ ക്യാമ്പ് കൊമ്പൊടിഞ്ഞാമാക്കല്‍ പി.എല്‍. തോമന് മെമ്മോറിയല്‍ ക്ലിനിക്കില്‍ സംഘടിപ്പിച്ചു. പി.ടി. ഡേവീസ്, പി.ടി. തോമസ് എന്നിവര്‍ ചേര്‍ന്ന് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. മെഡിക്കല്‍ ക്യാമ്പ് ഡിസ്ട്രിക്ട് കോ ഓര്‍ഡിനേറ്റര്‍ ജോണ്സണ് കോലങ്കണ്ണി അധ്യക്ഷത വഹിച്ചു. ലയണ്‍സ് ക്ലബ് പ്രസിഡന്റ് എം.ആര്. അശോകന്, സെക്രട്ടറി അഡ്വ. എം.എസ്. രാജേഷ് ട്രഷറര്‍ മണിലാല്‍ എന്നിവര്‍ സംസാരിച്ചു. നിരവധി പേര് ക്യാമ്പില്‍ പങ്കെടുത്തു.

പുല്ലൂര്‍ സേക്രഡ് ഹാര്‍ട്ട് മിഷന് ഹോസ്പിറ്റലിന്റെ ഡയമണ്ട് ജൂബിലിക്ക് പ്രൗഢമായ ആരംഭം
പൂക്കള്‍ വാടില്ല, നിറം മങ്ങില്ല, ഓണവിപണിയില്‍ റെഡിമെയ്ഡ് തരംഗം
ഇരിങ്ങാലക്കുട സപ്ലൈകോയില്‍ ഓണച്ചന്ത ആരംഭിച്ചു
മെട്രോ ഹെല്‍ത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷം നടത്തി
ഓണം സദ്യ: വേണം ജാഗ്രത-ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍
ഇരിങ്ങാലക്കുട സര്‍വീസ് സഹകരണ ബാങ്കിന്റെ ഓണ വിപണി ഉദ്ഘാടനം ചെയ്തു