ക്രൈസ്റ്റ് കോളജിലെ ഹോട്ടല്‍ മാനേജ്മെന്റ് വിദ്യാര്‍ഥികള്‍ പരിശീലനത്തിനായി വിദേശത്തേക്ക്
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജിലെ ഹോട്ടല്‍ മാനേജ്മെന്റ് വിദ്യാര്‍ഥികള്‍ ദുബായിലെ ജുമേറ മദിനാത്ത് ഹോട്ടലില്‍ പരിശീലനത്തിനായി പോകുന്നു. കോളജ് ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന ചടങ്ങില്‍ ഇരിങ്ങാലക്കുട നഗരസഭ വൈസ് ചെയര്മാന് ബൈജു കുറ്റിക്കാടന്‍ ഇരുപത്തിമൂന്ന് വിദ്യാര്‍ഥികള്‍ക്ക് വിസയും വിമാന ടിക്കറ്റും വിതരണം ചെയ്തു. പ്രിന്‍സിപ്പല്‍ റവ.ഡോ. ജോളി ആന്‍ഡ്രൂസ് അധ്യക്ഷത വഹിച്ചു.
മാനേജര്‍ ഫാ. ജോയ് പീണിക്കപ്പറമ്പില്‍, റവ.ഡോ. വില്സന് തറയില്‍, വിവേകാനന്ദന്, ജെയ്സന് പാറേക്കാടന്‍, മേരി പത്രോസ്, ഷീബ വര്‍ഗീസ്, ഡോ. സേവ്യര്‍ ജോസഫ്, ടോയ്ബി ജോസഫ് എന്നിവര്‍ പ്രസംഗിച്ചു. ഹോട്ടല്‍ മാനേജ്മെന്റ് വിഭാഗം തലവന്‍ പയസ് ജോസഫ് സ്വാഗതവും ജോണ്‍ മാത്യു നന്ദിയും പറഞ്ഞു. വെള്ളിയാഴ്ച്ച രാത്രി പതിനൊന്നരക്ക് വിദ്യാര്‍ഥികള്‍ വിദേശത്തേക്ക് പുറപ്പെടും.

ഇരിങ്ങാലക്കുട ഉപജില്ല സ്കൂള്‍ ഗെയിംസ് ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റില്‍ മികച്ച നേട്ടവുമായി സെന്റ് മേരീസ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ ടീം
എന്‍എസ്എസ് കരയോഗ യൂണിയന് സാഹിതീയം ദ്വൈമാസ ചര്‍ച്ച നടത്തി
ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് ഹരിത വസന്തം പച്ചക്കറി കൃഷി പദ്ധതി ഉദ്ഘാടനം ചെയ്തു
ജിജെ ഇന്‍ഫോടെക് പ്രൈവറ്റ് ലിമിറ്റഡിന്റെ രജത ജൂബിലി ആഘോഷം നടത്തി
സ്നേഹയോഗ പരിശീലകനും സാഹിത്യകാരനുമായ ഫ്രാന്‍സിസ് അസീസി അന്തരിച്ചു
ആദരിച്ചു