ജില്ലാ വാഹന പ്രചരണ ജാഥക്ക് കര്‍ഷക സംഘം ഇരിങ്ങാലക്കുട ഏരിയാ കമ്മിറ്റി സ്വീകരണം നല്കി

ഇരിങ്ങാലക്കുട: കേന്ദ്ര ഗവണ്മെന്റിന്റെ വനം വന്യജീവി നിയമത്തില്‍ ഭേദഗതി ചെയ്ത് കര്‍ഷകരെ സംരക്ഷിക്കാന്‍ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് എഐകെഎസിന്റെ നേതൃത്വത്തില്‍ ഡല്‍ഹി പാര്‍ലമെന്റിനു മുന്പില് ധര്‍ണ സംഘടിപ്പിക്കുന്നതിന്റെ പ്രചരണാര്‍ത്ഥം നടത്തിയ ജാഥക്കു സ്വീകരണം നല്കി. കേരള കര്‍ഷക സംഘം ജില്ലാ സെക്രട്ടറി എ.എസ്. കുട്ടി ക്യാപ്റ്റനായും ജില്ലാ പ്രസിഡന്റ് പി.ആര്. വര്‍ഗീസ് മാസ്റ്റര്‍ വൈസ് ക്യാപ്റ്റനായും, ജില്ലാ ട്രഷറര്‍ ടി.എ. രാമകൃഷ്ണന് മാനേജരുമായ ജില്ലാ വാഹന പ്രചരണ ജാഥക്ക് കര്‍ഷക സംഘം ഇരിങ്ങാലക്കുട ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുട ആല്‍ത്തറയ്ക്കലില്‍ സ്വീകരണം നല്കി.
ജാഥ അംഗങ്ങളായ എം.എം. അവറാച്ചന്, കെ.വി. സജു, പി.ഐ. സജിത, സെബി ജോസഫ് എന്നിവര്‍ സംസാരിച്ചു. പാര്‍ലമെന്റ് ധര്‍ണ്ണക്ക് ഡല്‍ഹിയിലേക്ക് പോകുന്ന സമര വളണ്ടിയര്‍ കര്‍ഷക സംഘം ഇരിങ്ങാലക്കുട ഏരിയാ ജോയിന്റ് സെക്രട്ടറി എം. നിഷാദിന് യാത്രയയപ്പ് നല്കി. ഏരിയാ ട്രഷറര്‍ കെ.ജെ. ജോണ്സണ് അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി ടി.ജി. ശങ്കരനാരായണന് സ്വാഗതവും ഏരിയാ വൈസ് പ്രസിഡന്റ് എന്‍.കെ. അരവിന്ദാക്ഷന് മാസ്റ്റര്‍ നന്ദിയും പറഞ്ഞു.