ബാഗ് പാക്ക് ചെയ്യുന്നതില്‍ ഗിന്നസ് റെക്കോര്‍ഡ് ജൊവാന തെരേസ് ജോബി
ഇരിങ്ങാലക്കുട: ഏറ്റവും കുറഞ്ഞ സമയത്തിനുള്ളില്‍ (12.52 സെക്കന്റ്) സ്കൂള്‍ ബാഗ് പാക്ക് ചെയ്യുന്നതില്‍ ഗിന്നസ് റെക്കോര്‍ഡ് നേടി ജൊവാന തെരേസ് ജോബി. ഇരിങ്ങാലക്കുട എല്‍എഫ് സ്കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥിയാണ്. തൃശൂര്‍ റേഞ്ച് സൈബര്‍ സെല്‍ എസ്ഐ കല്ലേറ്റുംകര പായമ്മല്‍ വീട്ടില്‍ ജോബി വര്‍ഗീസ്, ഇരിങ്ങാലക്കുട ലിറ്റില്‍ ഫല്വര് സ്കൂള്‍ അധ്യാപിക ബിന്‍ഷ എന്നിവരുടെ മകളാണ്.

ടെക്സ്റ്റ് ബുക്ക്, നോട്ട്ബുക്ക്, പൗച്ച്, ലഞ്ച് ബോക്സ്, ഷോര്‍ട്സ്, സോക്സ്, ടീ ഷര്‍ട്ട് എന്നിവ നിമിഷനേരത്തിനുള്ളില്‍ പാക്ക് ചെയ്യാനുള്ള മത്സരത്തിലാണ് ജൊവാനയ്ക്ക് ഗിന്നസ് റെക്കോര്‍ഡ്. 16 വയസ്ിനു താഴെയുള്ളവരുടെ വിഭാഗത്തിലാണ് നേട്ടം. 13.37 സെക്കന്‍ഡിലുള്ള ഗുജറാത്ത് സ്വദേശിയുടെ റെക്കോര്‍ഡാണു പിന്നിലാക്കിയത്. തുറന്നുവച്ച ലഞ്ച് ബാഗില്‍ വാട്ടര്‍ ബോട്ടില്‍, ആപ്പിള്‍, ജൂസ് ബോട്ടില്‍ എന്നിവ നിറച്ച ശേഷം വേണം സ്കൂള്‍ ബാഗില്‍ വയ്ക്കാന്‍. സ്കെയില്‍, റൂള്‍ പെന്‍സില്‍, കട്ടര്‍ എന്നിവ പൗച്ചില്‍ വച്ചതിനു ശേഷമാണു ബാഗില്‍ വയ്ക്കേണ്ടത്. ജൂണ്‍ 17നായിരുന്നു മത്സരം.

ഉമ്മന്‍ചാണ്ടി യുടെ കല്ലറയില്‍ പ്രാര്‍ഥിച്ച് ഉണ്ണിയാടന്
അനുവദിച്ച മണ്ണ് ലഭിച്ചില്ല, പാലേരി റോഡുപണി പ്രതിസന്ധിയില്‍
ഗുരുക്കന്മാരില് നിന്നും അനുഗ്രഹം തേടി ബിന്ദു
കാലിക്കട്ട് യൂണിവേഴ്സിറ്റി റഗ്ബി ചാമ്പ്യന്‍ഷിപ്പ്: വനിതാ വിഭാഗത്തില്‍ സെന്റ് ജോസഫ്സും പുരുഷ വിഭാഗത്തില്‍ ഗുരുവായൂരപ്പനും ജേതാക്കള്‍
ഇമാഗോ റൈസ്: ആവേശകരമായി ഡോണ്‍ ബോസ്കോ കെജി ഗ്രാജുവേഷന്
ഊക്കന്‍ മെമ്മോറിയല്‍ സ്കൂളില്‍ കോണ്‍ വൊക്കേഷന്‍ പരിപാടി സംഘടിപ്പിച്ചു