കെഎസ്ഇ വജ്രജൂബിലി ആഘോഷം; ക്ഷീരകര്‍ഷക സെമിനാര്‍ സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: കെഎസ്ഇ വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ക്ഷീരകര്‍ഷക സെമിനാര്‍ സംഘടിപ്പിച്ചു. മണ്ണുത്തി വെറ്റിനറി കോളജ് ഡീന്‍ ഡോ. കെ. വിജയകുമാര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ഇരിങ്ങാലക്കുട എംസിപി ഇന്റര്‍നാഷണല്‍ കണ്വെന്ഷന് സെന്ററില്‍ നടന്ന ചടങ്ങില്‍ കെഎസ്ഇ മാനേജിംഗ് ഡയറക്ടര്‍ എം.പി. ജാക്സണ് അധ്യക്ഷത വഹിച്ചു. പശുക്കളിലെ പ്രത്യുല്പാദന പരിചരണം എന്ന വിഷയത്തില്‍ ഡോ. അരവിന്ദ്ഘോഷ്, ലാഭകരമായ ഡയറി ഫാമിംഗ് എന്ന വിഷയത്തില്‍ ഡോ. എ. പ്രസാദ് എന്നിവര്‍ ക്ലാസുകള്‍ നയിച്ചു. വൃത്യസ്ത ജില്ലകളില്‍ നിന്നുള്ള അഞ്ഞൂറിലധികം ക്ഷീരകര്‍ഷകര്‍ പങ്കെടുത്ത സെമിനാറിന് ജനറല്‍ മാനേജര്‍ എം. അനില്‍ സ്വാഗതവും മാര്‍ക്കറ്റിംഗ് മാനേജര്‍ ഈപ്പന് ചാള്‍സ് കുര്യന് നന്ദിയും പറഞ്ഞു.