എന്‍എസ്എസ് ദിനത്തിന്റെ ഭാഗമായി ഗവ. ഗേള്‍സ് സ്കൂള്‍ ആരോഗ്യസര്‍വ്വേ നടത്തി
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ എന്‍എസ്എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ഹരിത ഗ്രാമമായ കനാല്‍ ബേസ് പ്രദേശത്തെ വീടുകള്‍ കേന്ദ്രീകരിച്ച് ആരോഗ്യ സര്‍വ്വേ നടത്തി. എന്‍എസ്എസ് ദിനാചരണത്തിന്റെ ഭാഗമായി അടിയന്തിരമായി സഹായമായവശ്യമുള്ള രോഗികളെ കണ്ടെത്തുന്നതിനു വേണ്ടിയാണ് സര്‍വ്വേ സംഘടിപ്പിച്ചത്. രാവിലെ സ്കൂള്‍ അങ്കണത്തില്‍ നടന്ന ചടങ്ങില്‍ പ്രിന്‍സിപ്പല്‍ ബിന്ദു പി. ജോണ്‍ എന്‍എസ്എസ് പതാക ഉയര്‍ത്തി.
പ്രോഗ്രാം ഓഫീസര്‍ ഡോ. കെ.എസ്. ഇന്ദുലേഖ അധ്യക്ഷത വഹിച്ച പരിപാടിയില്‍ എന്‍എസ്എസ് ലീഡര്‍ ഇ.എസ്. അലീന സ്വാഗതവും അനുശ്രീ അപ്പാട്ട് നന്ദിയും പറഞ്ഞു. അധ്യാപകരായ റീന ജോസഫ്, ഇന്ദുകല രാമനാഥ്, റോസ്മോള് ആന്റണി, എന്‍എസ്എസ് ലീഡര്‍മാരായ കൃഷ്ണപ്രിയ, മിത്ര സുനില്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ആരോഗ്യ സര്‍വ്വേക്ക് വളണ്ടിയര്‍ ലീഡര്‍മാര്‍ നേതൃത്വം നല്കി.

ഇമാഗോ റൈസ്: ആവേശകരമായി ഡോണ്‍ ബോസ്കോ കെജി ഗ്രാജുവേഷന്
ഊക്കന്‍ മെമ്മോറിയല്‍ സ്കൂളില്‍ കോണ്‍ വൊക്കേഷന്‍ പരിപാടി സംഘടിപ്പിച്ചു
ഈ പുഴയും കടന്ന് റോബോട്ടുകള്‍, ടെക്ക് ഫെസ്റ്റില്‍ കൗതുകങ്ങളേറെ
വി.എം. മിഥുന് വര്‍മ്മ മെക്കാനിക്കല്‍ എന്‍ജിനീയറിംഗില്‍ പിഎച്ച്ഡി നേടി
ഡോ. ഫ്രാങ്കോ ടി. ഫ്രാന്‍സിസ് സാമ്പത്തിക ശാസ്ത്രത്തില്‍ പിഎച്ച്ഡി നേടി
കെമിസ്ട്രിയില്‍ ഫാ. ജോഷ്വാ ജോസ് നെടുംപറമ്പില്‍ സിഎംഐ പിഎച്ച്ഡി നേടി