ക്രൈസ്റ്റ് കോളജ് സോഷ്യല്‍ വര്‍ക്ക് വിഭാഗം ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കി
ഇരിങ്ങാലക്കുട: കോഴിക്കോട് കൈതപ്പൊയിലിലെ ലിറ്റില്‍ ഫ്ലവര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സ് ആന്‍ഡ് ഹെല്‍ത്ത്, കേരളാ ഡിസാസ്റ്റര്‍ മാനേജ്മെന്റമായി സഹകരിച്ച് നടത്തിയ ലിസ്സോം 24 എന്ന നാഷണല്‍ കോണ്‍ഫറന്‍സിലും സ്റ്റുഡന്റ്സ് മീറ്റിലും ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് സോഷ്യല്‍ വര്‍ക്ക് വിഭാഗം വിദ്യാര്‍ത്ഥികള്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കി.
അസിസ്റ്റന്റ് പ്രഫസര്‍മാരായ ഡോ.വിന്‍സി എബ്രഹാം, ഗുഡ്വിന് ജോസ് എന്നിവര്‍ ടീമിനെ നയിച്ചതില്‍ പ്രധാന പങ്ക് വഹിച്ചു. ബില്‍ഡിംഗ് റിസൈലന്‍സ്, ദുരന്തനിവാരണവും കാലാവസ്ഥാ വ്യതിയാന പൊരുത്തപ്പെടുത്തലും മെച്ചപ്പെടുത്തുന്നതിനുള്ള നൂതന സാമൂഹിക പ്രവര്‍ത്തന രീതി എന്ന വിഷയത്തെ അടിസ്ഥാനമാക്കിയാണ് ദ്വിദിന സമ്മേളനം സംഘടിപ്പിച്ചത്. ഇതില്‍ ഇന്ത്യയിലുടനീളമുള്ള 29 കോളേജുകള്‍ പങ്കെടുത്തു.


എസ്എസ്എല്‍സി, പ്ലസ് ടു വിജയികള്‍ക്ക് അനുമോദനവും കരിയര്‍ ഗൈഡന്‍സ് ക്ലാസും സംഘടിപ്പിച്ചു
പടിയൂര്‍ പഞ്ചായത്തില്‍ കാട്ടുപന്നിയെ വെടിവച്ചുകൊന്നു
നെടുമ്പാശ്ശേരിയില്‍ നടന്ന വാഹനാപകടത്തില്‍ കരുവന്നൂര്‍ സ്വദേശികളായ രണ്ട് യുവാക്കള്‍ മരിച്ചു
സ്കൂളില്‍ സംഗീത മാമാങ്കം; ഫഌവഴ്സ് ടോപ് സിംഗര്‍ ഫെയിം ഉള്‍പ്പടെയുള്ള ബാന്‍ഡിന്റെ മിന്നുന്ന പ്രകടനം
ഓണത്തിന് ഒരു കുടം ചെണ്ടുമല്ലി പദ്ധതിയുമായി പൊറത്തിശേരി മഹാത്മാ എല്‍പി ആന്‍ഡ് യുപി സ്കൂള്‍
കല്പറമ്പ് ബിവിഎം ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ മെറിറ്റ് ഡേ ആഘോഷിച്ചു