ട്രാക്ടറില് തുരുമ്പു കൃഷി; നശിച്ചുപോകുന്നു ലക്ഷങ്ങള് വിലയുള്ള യന്ത്രങ്ങള്
കോണത്തുകുന്ന്: തുരുമ്പെടുത്ത് വെള്ളാങ്ങല്ലൂര് കൃഷിഭവനിലെ കാര്ഷിക യന്ത്രങ്ങള്. ട്രാക്ടര്, ട്രില്ലെര്, പുല്ല് വെട്ട് മെഷീനുകള് തുടങ്ങി ലക്ഷങ്ങള് വില മതിക്കുന്ന കാര്ഷിക യന്ത്രങ്ങളാണ് തുരുമ്പു എടുത്തു നശിക്കുന്നത്. നെല്കൃഷി പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടിയാണ് ഇവ വാങ്ങിയത്. ഈ യന്ത്രങ്ങള് കേടുപാട് തീര്ത്ത് കര്ഷകര്ക്ക് വാടകയ്ക്ക് നല്കുകയോ, കൃഷി വകുപ്പ് നേരിട്ട് കര്ഷകര്ക്ക് ലേലം ചെയ്തു നല്കുകയോ ചെയ്യണമെന്ന് കര്ഷകനും ബ്ലോക്ക് കോണ്ഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റുമായ അയൂബ് കരൂപ്പടന്ന ആവശ്യപ്പെട്ടു.