പ്രാദേശിക സാമ്പത്തിക വികസനത്തില്‍ കെഎസ്ഇ നിര്‍ണ്ണായകമായ പങ്ക് വഹിച്ചു: മന്ത്രി ഡോ. ആര്. ബിന്ദു
കെഎസ്ഇ വജ്ര ജൂബിലി ആഘോഷം
ഇരിങ്ങാലക്കുട: ഒട്ടേറെ പേര്‍ക്ക് തൊഴിലും ജീവിതവും നല്‍കുന്നതോടൊപ്പം പ്രാദേശിക സാമ്പത്തിക വികസനത്തിന് കെഎസ്ഇ ലിമിറ്റഡ് കമ്പനി നിര്‍ണ്ണായകമായ പങ്കാണ് വഹിച്ചിട്ടുള്ളതെന്ന് മന്ത്രി ഡോ. ആര്. ബിന്ദു പറഞ്ഞു. ക്ഷീരകാര്‍ഷിക മേഖലയില്‍ ഗുണമേന്മയുള്ള കാലിതീറ്റ ഉല്പാദിപ്പിച്ചുകൊണ്ട് 60 വര്‍ഷങ്ങള്‍ പിന്നിട്ട കെഎസ്ഇ ലിമിറ്റഡിന്റെ വജ്ര ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
മികച്ച വ്യവസായ സൗഹൃദ സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളം ഒന്നാം സ്ഥാനത്ത് എത്തിയതോടെ സംസ്ഥാനത്തെക്കുറിച്ചുള്ള കാഴ്ചപ്പാടില്‍ മാറ്റം വന്ന് കഴിഞ്ഞതായും മന്ത്രി കൂട്ടിചേര്‍ത്തു. കമ്പനി അങ്കണത്തില്‍ ഒരുക്കിയ പൊതു സമ്മേളനത്തില്‍ ചെയര്മാന് ടോം ജോസ് ഐഎഎസ് (റിട്ട) അധ്യക്ഷത വഹിച്ചു. എക്സിക്യുട്ടീവ് ഡയറക്ടര്‍ പോള്‍ ഫ്രാന്‍സീസ് കണ്ടംകുളത്തി കന്വനിയിലെ ആദ്യ ജീവനക്കാരനായ ആന്റോ കീറ്റിക്കലിനെ ചടങ്ങില്‍ ആദരിച്ചു.
കെഎസ്ഇ മാനേജിംഗ് ഡയറക്ടര്‍ എം.പി. ജാക്സണ്, നഗരസഭ കൗണ്‍സിലര്‍ സോണിയ ഗിരി, വിവിധ യൂണിയന് പ്രതിനിധികളായ വി.എ. മനോജ് കുമാര്‍, സോമന് ചിറ്റേത്ത്, പി. ഗോപിനാഥ്, കോക്കനട്ട് ഓയില്‍ ആന്‍ഡ് കൊപ്ര പ്രൊഡ്യൂസേഴ്സ് സൊസൈറ്റി പ്രസിഡന്റ് പി. സതീശന്, ജനറല്‍ മാനേജര്‍ എം. അനില്‍, കമ്പനി അസി. ജനറല്‍ മാനേജര്‍ അജോയ് ആന്റോ ബേബി എന്നിവര്‍ സംസാരിച്ചു. പ്രമോട്ടര്‍ ഡയറക്ടര്‍ അഡ്വ. എ.പി. ജോര്‍ജ്ജിനെ ചടങ്ങില്‍ ആദരിച്ചു. ആഘോഷത്തിന്റെ ഭാഗമായി കെഎസ്ഇ കമ്പനിയുടെ എല്ലാം യൂണിറ്റുകളില്‍ വന്നിട്ടുള്ള 1500ല്‍ അധികം ജീവനക്കാര്‍ തൊഴിലാളികളും പങ്കെടുത്ത റാലി നടന്നു.

ഭവനരഹിതര്‍ക്ക് ഭവനപദ്ധതിയുമായി താഴെക്കാട് മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ തീര്‍ഥാടന കേന്ദ്രം
ഇരിങ്ങാലക്കുട ടൗണ്‍ അര്‍ബന്‍ കോ ഓപ്പറേറ്റീവ് ബാങ്കിലെ പ്രതിസന്ധി; പുനര്ജീവനപദ്ധതിയുമായി അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി
ഓപ്പറേഷന് തൂഫാന്: കയ്പമംഗലത്ത് ഹാഷിഷ് ഓയില്‍ പിടികൂടിയ കേസില്‍ പ്രതികളുടെ ലക്ഷങ്ങള്‍ വിലമതിക്കുന്ന സ്വത്തുക്കള്‍ കണ്ടുകെട്ടി
സഷ്മിര മേനോന് മിസ് ടീന്‍ പ്രൈഡ് ഓഫ് കേരള സെക്കന്‍ഡ് റണ്ണറപ്പ് പട്ടം
ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷന് വികസനം: ഒരു ലക്ഷം പേരുടെ ഭീമഹര്‍ജിക്ക് ഒപ്പുശേഖരണം തുടങ്ങി
സഖാവ് പി.കെ. ചാത്തന് മാസ്റ്റര്‍ കമ്യൂണിസ്റ്റുകാരുടെ വഴികാട്ടി: ബിനോയ് വിശ്വം