ഇരിങ്ങാലക്കുട സബ് ജില്ലാ കായികമേള; നാഷണല്‍ ജേതാക്കള്‍
ഇരിങ്ങാലക്കുട: സബ് ജില്ലാ കായികമേളയില്‍ 200 പോയിന്റുകളോടെ ഇരിങ്ങാലക്കുട നാഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ചാമ്പ്യന്മാരായി. 168 പോയിന്റുമായി ചെങ്ങല്ലൂര്‍ സെന്റ് മേരീസ് എച്ച്എസ് 157 പോയിന്റുമായി പുതുക്കാട് സെന്റ് ആന്റണീസ് എച്ച്എസ്എസ് രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. സമാപനസമ്മേളനം ക്രൈസ്റ്റ് കോളജ് പ്രന്‍സിപ്പല്‍ റവ.ഡോ ജോളി ആന്‍ഡ്രൂസ് ഉദ്ഘാടനം ചെയ്തു.
വിജയികള്‍ക്ക് സമ്മാനദാനം നിര്‍വഹിച്ചു. നഗരസഭാ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ജെയ്സണ്‍ പാറേക്കാടന്‍ അധ്യക്ഷനായി. ഇരിങ്ങാലക്കുട എഇഒ ഡോ. എം.സി. നിഷ, ഡോ. കെ.ആര്. സുധീര്‍ എന്നിവര്‍ പ്രസംഗിച്ചു. സബ് ജൂണിയര്‍ വിഭാഗത്തില്‍ മീനാക്ഷിയും സീനിയര്‍ വിഭാഗത്തില്‍ ശ്രീഹരി യും വ്യക്തിഗത ചാമ്പ്യന്മാരായി. സീനിയര്‍ വിഭാഗം ആണ്‍കുട്ടികളുടെയും ജൂനിയര്‍ വിഭാഗം ആണ്‍കുട്ടികളുടെയും സബ്ജൂനിയര് വിഭാഗം പെണ്‍കുട്ടികളുടെയും ചാമ്പ്യന്‍ഷിപ്പ് നാഷ്ണല്‍ സ്കൂളിനാണ്.

അക്കാദമിക മികവിന് ആദരവുമായി സെന്റ് ജോസഫ്സ് കോളജില്‍ ബോട്ടണി വിഭാഗം മെറിറ്റ് ഡേ സംഘടിപ്പിച്ചു
ചിന്തയില്‍ നിന്ന് കണ്ടുപിടിത്തത്തിലേക്ക്; സൈനോവ 2026 ശാസ്ത്രമേളയും എക്സിബിഷനും സംഘടിപ്പിച്ചു
ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജില്‍ കെ സ്പേസ് ദേശീയ ബഹിരാകാശ ദിനാഘോഷം നടത്തി
കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിംഗില്‍ പിഎച്ച്ഡി നേടി
ജിയോളജിയില്‍ പിഎച്ച്ഡി നേടി
സെന്റ് ജോസഫ്സ് കോളജില്‍ കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗത്തിന്റെ അസോസിയേഷന് ദിനാചരണം നടത്തി