കണ്ണ് പരിശോധന തിമിര ശസ്ത്രക്രിയ ക്യാമ്പ് സംഘടിപ്പിച്ചു
കൊമ്പിടിഞ്ഞമാക്കല്: കൊമ്പിടിഞ്ഞമാക്കല് ലയണ്സ് ക്ലബ് കൊമ്പിടിഞ്ഞമാക്കല് പി.എല്. തോമന് മെമ്മോറിയല് ചാരിറ്റബിള് ട്രസ്റ്റ്, ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജ് എന്എസ്എസ് യൂണിറ്റ് എന്നിവയുടെ സഹകരണത്തോടെ കണ്ണ് പരിശോധന തിമിര ശസ്ത്രക്രിയ ക്യാമ്പ് സംഘടിപ്പിച്ചു. ലയണ്സ് ക്ലബ് ഡിസ്ട്രക്റ്റ് കോ ഓര്ഡിനേറ്റര് ജോണ്സണ് കോലംങ്കണ്ണി അധ്യക്ഷത വഹിച്ചു. സെന്റ് ജോസഫ്സ് കോളജ് എന്എസ്എസ് പ്രോഗ്രാം ഓഫീസര് വീണ സാനി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ലയണ്സ് ക്ലബ് ഇന്റര്നാഷണല് സോണ് ചെയര്മാന് അഡ്വ. ജോണ് നിധിന് തോമസ് മുഖ്യാതിഥിയായിരുന്നു. ഡിസ്ട്രിക്റ്റ് ചെയര്മാന് ബിജോയ് പോള്, ശിവന് നെന്മാറ എന്നിവര് സംസാരിച്ചു.