സെന്റ് ജോസഫ്സ് കോളജിലെ സാമൂഹ്യ പ്രവര്‍ത്തന വിഭാഗം അസോസിയേഷന് പ്രവര്‍ത്തനോദ്ഘാടനം
ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളജിലെ സാമൂഹ്യ പ്രവര്‍ത്തന വിഭാഗം അസോസിയേഷന് പ്രവര്‍ത്തനമാരംഭിച്ചു. കോളജിലെ ആദ്യ വര്‍ഷ സാമൂഹ്യ പ്രവര്‍ത്തന വിഭാഗത്തിലെ പൂര്‍വ്വ വിദ്യാര്‍ഥിയും, തൃശൂര്‍ ജില്ലാ കോടതിയിലെ അഭിഭാഷകയും ആയ അഡ്വ. ബെറ്റ്സി റാഫേല്‍ ചടങ്ങ് ഉദ്ഘടനം ചെയ്തു. കോളജ് സെല്‍ഫ് ഫിനാന്‍സിംഗ് കോ ഓര്‍ഡിനേറ്റര്‍ സിസ്റ്റര്‍ ഡോ. റോസ് ബാസ്റ്റ്യന്‍, ഡിപ്പാര്‍ട്ട്മെന്റ് ഹെഡ് സിസ്റ്റര്‍ ഡോ. കെ.സി. ജെസി, ഗോപിനാഥ് ടി. മേനോന് (റിട്ട. ചീഫ്. യൂണിസെഫ് മഹാരാഷ്ട്ര സ്റ്റേറ്റ് ഓഫീസ്) എന്നിവര്‍ സംസാരിച്ചു.